Kerala

ഓണക്കാലത്ത് ലീഗല്‍ മെട്രോളജി വകുപ്പ് പ്രത്യേകപരിശോധന നടത്തും – സ്‌ക്വാഡുകള്‍ രൂപീകരിച്ചു. – 29,68,000 രൂപ പിഴ ഈടാക്കി

 

കോട്ടയം: ഈ സാമ്പത്തികവർഷം 536 കേസുകളിലായി 29,68,000 രൂപ ലീഗൽ മെട്രോളജി വകുപ്പ് പിഴ ഈടാക്കിയെന്നും ഓണക്കാലത്ത് ഉപഭോക്തൃസംരക്ഷണം ഉറപ്പാക്കാനും അളവ് -തൂക്കവെട്ടിപ്പ് തടയാനും പ്രത്യേക മിന്നല്‍ പരിശോധനകൾ നടത്തുമെന്നും അധികൃതർ അറിയിച്ചു.

ഡെപ്യൂട്ടി കൺട്രോളർമാരായ എൻ.സി. സന്തോഷ്, സുജ ജോസഫ് കെ. എന്നിവർ പരിശോധനകൾക്കു നേതൃത്വം നൽകും. ഇതിനായി ജില്ലയില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചു.

കോട്ടയത്തെ ലീഗല്‍ മെട്രോളജി ഓഫീസില്‍ ഇതോടനുബന്ധിച്ച് കണ്‍ട്രോള്‍ റൂം തുറക്കും. യഥാസമയം മുദ്ര ചെയ്യാത്ത അളവു-തൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ച് വ്യാപാരം നടത്തുക, പാക്കര്‍ രജിസ്‌ട്രേഷന്‍ ഇല്ലാതെ ഉൽപന്നങ്ങള്‍ പാക്ക് ചെയ്ത് വില്‍പന നടത്തുക, പാക്കറ്റുകളില്‍ നിര്‍ദിഷ്ട പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്താതിരിക്കുക, രേഖപ്പെടുത്തിയ വിലയില്‍ കൂടുതല്‍ ഈടാക്കുക, എം.ആര്‍.പി. തിരുത്തല്‍, പമ്പുകളിൽ നിന്നു നൽകുന്ന ഇന്ധനത്തിന്റെ അളവില്‍ കുറവ്, തുടങ്ങിയ പരാതികള്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം. പരാതികളിന്മേല്‍ അന്വേഷണം നടത്തി പരിഹരിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്.

ഫോണ്‍ നമ്പറുകള്‍ ചുവടെ:

കണ്‍ട്രോള്‍ റൂം-0481 2582998,
ഡെപ്യൂട്ടി കണ്‍ട്രോളർ (ജനറല്‍)- 8281698044,
ഡെപ്യൂട്ടി കണ്‍ട്രോളര്‍ (ഫ്‌ളയിംഗ് സ്‌ക്വാഡ്) 8281698051,
അസിസ്റ്റന്റ് കണ്‍ട്രോളര്‍- 8281698045,
ഇന്‍സ്‌പെക്ടര്‍ സര്‍ക്കിള്‍ 2- 8281698046,
ചങ്ങനാശേരി ഇന്‍സ്‌പെക്ടര്‍- 8281698047,
പാലാ ഇന്‍സ്‌പെക്ടര്‍- 8281698049,
വൈക്കം ഇന്‍സ്‌പെക്ടര്‍- 8281698048,
കാഞ്ഞിരപ്പള്ളി ഇന്‍സ്‌പെക്ടര്‍- 8281698050,
ഫ്‌ളയിംഗ് സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍- 9188525705.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top