ലൈംഗിക പീഡന പരാതികളില്‍ മുകേഷിനും ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷമുള്ള കേസുകളിലെ ആദ്യ നിയമ നടപടികളിലാണ് വിധി വന്നിരിക്കുന്നത്.
നടി ഏഴു പേര്‍ക്കെതിരെ നല്‍കിയ പരാതിയിലാണ് മുകേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തിയത്. മുകേഷ് മരട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും ഇടവേള ബാബു എറണാകുളം നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും പ്രതികളാണ്.
ലോയേഴ്‌സ് കോണ്‍ഗ്രസ് മുന്‍ നേതാവ് ചന്ദ്രശേഖരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. പരാതി പിന്‍വലിക്കാനായി പീഡനക്കേസിലെ ഇരയെ ഭീഷണിപ്പെടുത്തിയെന്ന പുതിയ കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്നാണ് ജാമ്യാപേക്ഷ മാറ്റിവച്ചത്. നെടുമ്പാശ്ശേരി പൊലീസാണ് കേസെടുത്തിരിക്കുന്നത്.