Kerala

ഓ​ണ്‍​ലൈ​ന്‍ ടാ​ക്‌​സി യാത്ര ഇന്ന് തടസപ്പെടും; ഡ്രൈവര്‍മാര്‍ ഇന്ന് പണിമുടക്കില്‍

ഓ​ണ്‍​ലൈ​ന്‍ ടാ​ക്‌​സി ഡ്രൈവര്‍മാര്‍ ഇന്ന് പണിമുടക്കും. ഓ​ണ്‍​ലൈ​ന്‍ ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​ര്‍​ക്കു​നേ​രെ വ​ര്‍​ധി​ച്ചു​വ​രു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് പ​ണി​മു​ട​ക്ക്.

ഊ​ബ​ര്‍, ഒ​ല, യാ​ത്രി, റാ​പ്പി​ഡോ ക​മ്പ​നി​ക​ളു​ടെ ഭാ​ഗ​മാ​യ എ​ല്ലാ ഡ്രൈ​വ​ര്‍​മാ​രും പ​ണി​മു​ട​ക്കി​ല്‍ പങ്കുചേരുന്നുണ്ട്. ഇന്ന് രാവിലെ ആറ് മുതല്‍ രാത്രി 10 വരെയാണ് പണിമുടക്ക്. കമ്പനികള്‍ തൊഴിലാളി വിരുദ്ധ നടപടികളാണ് സ്വീകരിക്കുന്നത് എന്നാണ് ഡ്രൈവര്‍മാരുടെ പരാതി.

ഓൺലൈൻ ടാക്സി കമ്പനികൾ നടത്തുന്ന മനുഷ്യാവകാശ ലംഘനവും തൊഴിൽ ചൂഷണവും അവസാനിപ്പിക്കണമെന്ന് ഇവരുടെ സംഘടനയായ ഓൺലൈൻ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഓൺലൈൻ ടാക്സി കമ്പനികൾ ഡ്രൈവേഴ്സിനെ ചൂഷണം ​ചെയ്യുന്നതയുള്ള പരാതി ഇവര്‍ മുന്‍പേ തന്നെ ഉന്നയിക്കുന്നതാണ്.

ടാ​ക്‌​സി വാ​ഹ​ന​ങ്ങ​ളു​ടെ ഇ​ന്‍റ​ര്‍​സി​റ്റി ഓ​പ്ഷ​ന്‍ എ​ടു​ത്തു​ക​ള​ഞ്ഞ​ത് പി​ന്‍​വ​ലി​ക്കു​ക, ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് മി​നി​മം വേ​ത​നം ഉ​റ​പ്പു​വ​രു​ത്തു​ക, ഓ​ണ്‍​ലൈ​ന്‍ ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​രെ വ​ര്‍​ക്ക്‌​മെ​ന്‍ ഗ​ണ​ത്തി​ല്‍​പ്പെ​ടു​ത്തു​ക, പ്ലാ​റ്റ്‌​ഫോം ഫീ​സ് ഈ​ടാ​ക്കു​ന്ന​ത് നി​ര്‍​ത്ത​ലാ​ക്കു​ക, നോ​ട്ടീ​സ് ഇ​ല്ലാ​തെ ഡ്രൈ​വ​ര്‍​മാ​രു​ടെ അ​ക്കൗ​ണ്ടു​ക​ള്‍ ബ്ലോ​ക്ക് ചെ​യ്യു​ന്നത് അ​വസാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top