മുട്ടം: ജീവനക്കാര്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ അഭിഭാഷകനെതിരേ കേസ്. വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതി നടപടികള്‍ നടന്നുകൊണ്ടിരിക്കെ കോടതിയിലെ വനിതാ ജീവനക്കാര്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ അഭിഭാഷകനെതിരെയാണ് കേസെടുത്തത്.
കൊല്ലം ബാറിലെ അഭിഭാഷകന്‍ ടി.കെ. അജനെതിരെയാണ് മുട്ടം കോടതിയിലെ വനിതാ ജീവനക്കാര്‍ മുട്ടം പോലീസില്‍ പരാതി നല്‍കിയത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
കഴിഞ്ഞ രണ്ടിന് രാവിലെ 11.45 ഓടെ അഡീഷണല്‍ ഡിസ്ട്രിക് ആന്റ് സെഷന്‍സ് കോടതി നാലില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നടപടികള്‍ തുടരുന്നതിനിടെയാണ് വനിതാ ജീവനക്കാരികളുടെ മുന്നില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിഭാഷകന്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയത്.