Kerala

ഓണം പൊന്നോണം പാലായിലോണം” പാലായിൽ പൊന്നോണ പരിപാടികളുമായി വ്യാപാരി വ്യവസായി ഏകോപന സമിതിയും, യൂത്ത് വിങ്ങും

 

പാലാ:- ഓണത്തിന്റെ വരവറിയിച്ചു കൊണ്ട് നാടിന് ഉത്സവശ്ചായ പകരുന്നതിനായി ഇതാദ്യമായി പാലായിൽ സെപ്റ്റംബർ 11 നു കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യൂത്ത് വിങ്ങ് നേതൃത്വം കൊടുക്കുന്ന “ഓണം പൊന്നോണം പാലായിലോണം” നടത്തുന്നു.
സെപ്റ്റംബർ 11 നു വൈകിട്ട് 4 PM നു പാലാ കൊട്ടാരമറ്റത്ത് നിന്നും ചെണ്ടമേളം, പുലികളി, നാസിക് ഡോൾ , ശിങ്കാരിമേളം, എന്നിങ്ങനെ വർണാഭമായ പരിപാടികൾക്കൊപ്പം നടത്തുന്ന സാംസ്കാരിക ഘോഷയാത്ര പാലായ്ക്ക് പുത്തൻ ഓണ അനുഭവം സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഘോഷയാത്ര ളാലം പാലം ജംഗ്ഷനിൽ എത്തുന്നതോടെ സാംസ്കാരിക സമ്മേളനവും നടത്തുന്നതാണ്.

പ്രസ്‌തുത പരിപാടി സെപ്റ്റംബർ 11 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് ബഹു. DYSP ശ്രീ. കെ സദൻ കൊട്ടാരമറ്റത്ത് ഫ്ലാഗ് ഓഫ് ചെയ്യുന്നു . വ്യാപാരി സമൂഹത്തിനു പുറമെ പാലായിലെയും പരിസര പ്രദേശങ്ങളിലെയും വിദ്യാഭ്യാസ ആരോഗ്യ, സർക്കാർ സ്ഥാപനങ്ങൾ, ബാങ്കിംഗ്, വ്യാപാരവ്യവസായ ഗ്രൂപ്പുകൾ, ക്ലബുകൾ, സംഘടനകൾ, റസിസൻസ് അസോസിയേഷനുകൾ, etc തുടങ്ങിയവർക്ക് 8 പേരിൽ കുറയാത്ത ടീം ( പരമാവധി എത്ര അംഗങ്ങളുമാകാം ) ഓണക്കാലത്തിന് അനുയോജ്യമായ വസ്ത്രങ്ങൾ അണിഞ്ഞും, കലാരൂപങ്ങൾ അണിനിരത്തിയും ഈ മത്സരത്തിൽ പങ്കെടുക്കാം. ഇതിൽ വിജയികളാകുന്ന ടീമുകൾക്ക് ഒന്നാം സമ്മാനം 10000/- രൂപയും രണ്ടാം സമ്മാനം 7500/- രൂപയും മൂന്നാം സമ്മാനമായി 5000/- രൂപയും സമ്മാനമായി നൽകുന്നു. കൂടാതെ പ്രോഗ്രാമിൽ പങ്കെടുക്കുന്ന അർഹരായ ടീമുകൾക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകും.

ഈ മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾക്ക് സെപ്റ്റംബർ 9 ന് മുൻപായി താഴെ പറയുന്ന വ്യാപാര സ്ഥാപനങ്ങളിലോ, ഫോൺ നമ്പരിലോ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതല്ല.ളാലം പാലം ജംഗ്ഷനിൽ നടക്കുന്ന സമ്മേളനത്തിലും സമ്മാനദാന വിതരണത്തിലും ജനപ്രതിനിധികളും രാഷട്രീയ സമൂഹിക, സാസ്കാരിക നേതാക്കളും പങ്കെടുക്കുന്നു.

പാലായുടെ ഈ ആഘോഷത്തിലേക്ക് എവരെയും ക്ഷണിക്കുന്നു. സ്വാഗതം ചെയ്യുന്നു. വാർത്താ സമ്മേളനത്തിൽ വി.സി ജോസഫ്, ആൻറണി കുറ്റിയാങ്കൽ, ബൈജു കൊല്ലംപറമ്പിൽ, ജോൺ ദർശന, എബിസൺ ജോസ്, ഫ്രെഡ്ഡി ജോസ് നടുത്തൊട്ടിയിൽ തുടങ്ങിയവർ പങ്കെടുത്തു. മത്സരത്തിൽ പങ്കാളിയാവുന്നതിന് താഴെ പറയുന്ന നമ്പരുകളിൽ വിളിക്കാവുന്നതാണ്.

Ph.+919961403451 ( ആൻ്റണി അഗസ്റ്റ്യൻ കുറ്റിയാങ്കൽ)+919446497030 (ജോൺ ദർശന)+919946144040 (എബിസൺ ജോസ് )9846761610 (വിപിൻ പോൾസൺ)9446982448 ( അനൂപ് ജോർജ് )9447456562 ( റ്റാജി പോപ്പിൻ )

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top