കൊച്ചി: തൃശ്ശൂർ പൂരം കലക്കാൻ ഗൂഢാലോചന നടന്നെന്ന് വി എസ് സുനിൽകുമാർ പറഞ്ഞത് വെറും ആരോപണങ്ങളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
തൃശ്ശൂരിൽ താമര വിരിഞ്ഞപ്പോൾ സുനിൽകുമാറിന്റെ ചെവിയിൽ ചെമ്പരത്തി വിരിഞ്ഞുവെന്നും സുരേന്ദ്രൻ പരിഹസിച്ചു. പി വി അൻവർ ഉന്നയിച്ച പ്രശ്നങ്ങൾ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ചേർന്ന് പറഞ്ഞുതീർക്കാൻ ഇത് കുടുംബപ്രശ്നമല്ല. സിപിഐഎം കേന്ദ്രനേതൃത്വം എന്താണ് മിണ്ടാത്തതെന്ന് ചോദിച്ച സുരേന്ദ്രൻ ബിനോയ് വിശ്വത്തിന് നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയാണെന്നും ആരോപിച്ചു. കാനം രാജേന്ദ്രനും വെളിയം ഭാർഗവനും ഇരുന്ന സ്ഥാനത്താണ് ബിനോയ് വിശ്വമിരിക്കുന്നത്.
കേന്ദ്ര ഏജൻസികൾ അന്വേഷിക്കേണ്ടതാണെങ്കിൽ അന്വേഷിച്ചിരിക്കും. അൻവറിന്റെ പരാതി കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.