ആലപ്പുഴ: ആലപ്പുഴ ബോട്ട് ജെട്ടിയിൽ ജീവനക്കാരും ടൂറിസ്റ്റ് ഗൈഡും തമ്മിൽ വാക്കേറ്റം. സർക്കാർ ബോട്ടിൽ കയറിയവരെ മറ്റു ബോട്ടുകളിലേക്ക് കയറാൻ ടൂറിസ്റ്റ് ഗെെഡ് നിർബന്ധിച്ചതാണ് വാക്കേറ്റത്തില്‍ കലാശിച്ചതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.
ഇതില്‍ പ്രകോപിതനായി ബോട്ട് ഓഫീസില്‍ അതിക്രമിച്ച് കയറിയ ടൂറിസ്റ്റ് ഗൈഡ് ഷാനവാസിനെ അവിടെയുണ്ടായിരുന്ന ജീവനക്കാർ കെട്ടിയിട്ട് മർദിച്ചു. സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ എട്ട് ജീവനക്കാർ ചേർന്നാണ് മർദിച്ചത്. സംഭവത്തിൽ ഷാനവാസിനെതിരെയും എട്ട് ജീവനക്കാർക്ക് എതിരെയും ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്.
ഷാനവാസിനെ കയർ കൊണ്ട് ബന്ധിച്ച ശേഷം വടികൊണ്ട് വളഞ്ഞിട്ട് അടിക്കുകയായിരുന്നു. മദ്യപിച്ചാണ് ഷാനവാസ് ഓഫീസില്‍ എത്തിയതെന്ന് ജീവനക്കാർ ആരോപിച്ചു. കയർ ഉപയോഗിച്ച് കെട്ടിയിട്ട് പോലീസിന് കൈമാറുകയായിരുന്നു.