Kottayam

ഇന്ത്യൻ പീപ്പിൾ തിയേറ്റർസ് അസ്സോസിയേഷൻ ( ഇപ്റ്റ)ഏക ദിന ശില്പശാല നടന്നു

പാലാ :കൊഴുവനാൽ :ഇന്ത്യൻ പീപ്പിൾ തിയേറ്റർസ് അസ്സോസിയേഷൻ ( ഇപ്റ്റ)ഏക ദിന ശില്പശാല സെപ്റ്റംബർ ഒന്നിന് മേവിട ഇപ്റ്റ ഗ്രാമത്തിൽ(മേവിട ഗവണ്മെന്റ് എൽ പി സ്കൂൾ )നടന്നു.സ്വാഗത സംഘം ചെയർമാൻ കെ ബി അജേഷ് അധ്യക്ഷത വഹിച്ച ശില്പശാല ഇപ്റ്റ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എൻ ബാലചന്ദ്രൻ ഉദ്ഘാടനം ചെതു. സ്വാഗത സംഘം കൺവീനറും ഇപ്റ്റ പാലാ യൂണിറ്റ് കമ്മറ്റി സെക്രട്ടറി ശ്രീ കെ പി സുരേഷ് സ്വാഗതം ആശംസിച്ച യോഗത്തിൽ ഐപ്സോ ദേശീയ സെക്രട്ടറി അഡ്വ വി ബി ബിനു മുഖ്യ അതിഥിയായി പങ്കെത്തു.

ജില്ല ലൈബ്രറി പ്രസിഡന്റ് ബാബു കെ ജോർജ്, , യുവ കലസാഹിതി പാലാ മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാർ,ഇപ്റ്റ സംസ്ഥാന സെക്രട്ടറി വത്സൻ രാമൻകുളത്ത് ഇപ്റ്റ സംസ്ഥാന കമ്മറ്റി അംഗം സിന്ധു മധുസൂദനൻ,മുൻ ദൂരദർശൻ പ്രോഗ്രാം ഡയറക്ടർ ബൈജു ചന്ദ്രൻ,ഇപ്റ്റ ദേശീയ ജോയിന്റ് സെക്രട്ടറി ആർ ജയകുമാർ,ദേശീയ കമ്മറ്റി അംഗം സി പി മനേക്ഷ,

സംസ്ഥാന കമ്മറ്റി അംഗം അഡ്വ ബിനു ബോസ്,നാടക സംവിധായകൻ ജോസഫ് ആന്റണി,ഇപ്റ്റ ജില്ല സെക്രട്ടറി പ്രദീപ് ശ്രീനിവാസൻ, മണ്ഡലം പ്രസിഡന്റ് ആർ വേണുഗോപാൽ എന്നിവർ ശില്പശാലയിൽ പങ്കെടുത്തു സംസാരിച്ചു. ഇപ്റ്റ കോട്ടയം ജില്ലാ അക്റ്റിങ്ങ് പ്രസിഡൻ്റയായി ശ്രീ K P സുരേഷിനെയും ശില്പശാല തിരഞ്ഞെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top