കുഴൂർ. ഭാരതമാകെ അധ്യാപകദിനം ആചരിക്കുമ്പോൾ പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ നിൽക്കുന്ന പാലാ സെൻ്റ് തോമസ് കോളജ് മാനേജരും പ്രിൻസിപ്പളും ഏറ്റം പ്രായം ചെന്ന അധ്യാപക സന്നിധിയിലെത്തുവാൻ പാലായിൽ നിന്നും കുഴൂരിലേക്ക് എത്തുന്നു. 99 വയസ്സ് പൂർത്തിയാക്കിയ കോളജ് ഹിന്ദിവിഭാഗം മുൻ തലവനും ഇപ്പോൾ കുഴൂരിൽ താമസക്കാരനുമായ പ്രൊഫ.ആർ.എസ്. പൊതുവാളിനെ ആദരിക്കുവാൻ മാനേജരും രൂപത മുഖ്യ വികാരി ജനറാളുമായ മോൺ. ജോസഫ് തടത്തിൽ,
പ്രിൻസിപ്പൽ ഡോ. സി ബി ജയിംസ്, അലുമ്നൈ അസോസിയേഷൻ പ്രസിഡൻ്റ് ഡിജോ കാപ്പൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഉച്ചകഴിഞ്ഞ് 2.30 ന് എത്തും. ഭവനത്തിൽ നടക്കുന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് സാജു കൊടിയൻ, മെമ്പർ സേതുമോൻ ചിറ്റേട്ട്, ഐ.ബാലഗോപാൽമാസ്റ്റർ ,സഞ്ജീവ് നമ്പൂതിരി എന്നിവർ പ്രസംഗിക്കും.