India

രക്ഷാദൗത്യത്തിനിടെ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ അറബിക്കടലില്‍ ഇടിച്ചിറക്കി; മൂന്ന് പേരെ കാണാതായി

അഹമ്മദാബാദ്: സാങ്കേതിക തകരാറിനെ തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കി. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ അത്യാധുനിക ഹെലികോപ്റ്ററാണ് ഗുജറാത്തിന് സമീപം അറബിക്കടലില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്.

ഇതിന് പിന്നാലെ മൂന്ന് ക്രൂ അംഗങ്ങളെ കാണാതായതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. പോര്‍ബന്തറില്‍ ഹരി ലീല എന്ന മോട്ടോര്‍ ടാങ്കറില്‍ നിന്ന് പരിക്കേറ്റ ജീവനക്കാരനെ രക്ഷിക്കാനുള്ള ദൗത്യത്തിനിടെയാണ് ഹെലികോപ്റ്ററിന് അടിയന്തര ലാന്‍ഡിങ് നടത്തേണ്ടി വന്നതെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.

സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് അറബിക്കടലില്‍ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top