Crime

ഷിക്കാഗോയില്‍ ട്രെയിനില്‍ വെടിവയ്പ്പ്; നാലുമരണം; അക്രമി പിടിയില്‍

അ​മേ​രി​ക്ക​യി​ലെ ഷിക്കാഗോയില്‍ ട്രെ​യി​നി​ലെ വെടിവയ്പ്പില്‍ നാ​ല് പേ​ർ മരിച്ചു. അ​ക്ര​മി​യെ പോ​ലീ​സ് പി​ടി​കൂ​ടി. മൂന്നുപേര്‍ സംഭവസ്ഥലത്ത് വച്ചും ഒരാള്‍ മെ​യ്‌​വു​ഡി​ലെ ല​യോ​ള യൂ​ണി​വേ​ഴ്സി​റ്റി മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലുമാണ് മ​രി​ച്ച​ത്.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. തുടര്‍ന്ന് പ്രതിയെ തോക്ക് സഹിതം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇത് ഒരൊറ്റപ്പെട്ട സംഭവമാണ് എന്നാണ് പോലീസ് അറിയിച്ചത്.

ഷിക്കാഗോ ട്രാ​ൻ​സി​റ്റ് അ​തോ​റി​റ്റി​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ പൊ​തു​ഗ​താ​ഗ​ത ശൃം​ഖ​ല​ക​ളി​ലൊ​ന്നാ​ണ് ഷിക്കാഗോ ട്രെ​യി​ൻ സ​ർ​വീ​സ്. 3,17,000-ത്തിലധികം ആളുകളാണ് ദിവസവും ഇവിടുത്തെ ട്രെയിനുകളിലെ യാത്രക്കാര്‍.

ജനങ്ങളുടെ എണ്ണത്തിനെക്കാള്‍ കൂടുതല്‍ തോക്കുകള്‍ ഉള്ള രാജ്യമാണ് അമേരിക്ക. ആയുധങ്ങള്‍ കൈവശം വയ്ക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നടപടികള്‍ക്ക് എതിരെ എതിര്‍പ്പ് ഉയരുന്നതിനാല്‍ ഈ നീക്കം വിജയം കാണാറില്ല. അമേരിക്കയില്‍ ഈ വര്‍ഷം 378 വെടിവയ്പ്പുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കണക്കുകള്‍ അനുസരിച്ച് അക്രമ സംഭവങ്ങളില്‍ 11,463 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഈ കഴിഞ്ഞ വര്‍ഷങ്ങളില്‍ തോക്കുകള്‍ കാരണം കൗമാരക്കാരുടെ മരണനിരക്ക് വര്‍ധിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top