Politics

സീതാറാം യെച്ചൂരി ആശുപത്രിയിൽ

ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആശുപത്രിയിൽ.

ശ്വാസകോശത്തിലെ അണുബാധയെ തുടർന്നാണ്‌ അദ്ദേഹത്തെ എയിംസിൽ ( ഓൾ ഇന്ത്യ ഇൻസ്‌റ്റിട്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസിൽ) പ്രവേശിപ്പിച്ചത്. വിദ​ഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ചികിത്സയിലാണ്.

ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ഓ​ഗസ്റ്റ് 19 നാണ് യെച്ചൂരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാ​ഗത്തിൽ പ്രവേശിപ്പിച്ചിരുന്ന യെച്ചൂരിയെ പിന്നീട് ഐസിയുവിലേക്ക് മാറ്റി. യെച്ചൂരി അടുത്തിടെ തിമിര ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top