Kerala

തടി കയറ്റ് മേഖലയിലെ തൊഴിലാളികളുടെ കുലി പുതുക്കി നിശ്ചയിക്കുക:കെ ടി യു സി

 

പാലാ : കോട്ടയം ജില്ലയിലെ തടി കയറ്റ് മേഖലയിലെ തൊഴിലാളികളുടെ കൂലി എഗ്രിമെന്റ് കാലാവധി അവസാനിച്ചിട്ട് 7 മാസം പിന്നിടുകയാണ്. ജില്ലാ ലേബർ ആഫീസറുടെ മദ്ധ്യസ്ഥതയിൽ 3 വട്ടം ചർച്ച നടന്നു. സെലക്ഷൻ ഉൾപ്പെടെയുള്ള ഇനത്തിന് നാമമാത്രമായി കൂലിയും മറ്റ് ഇനത്തിന് കച്ചവടക്കാരൻ മുന്നോട്ട് വച്ച കൂലി സംബന്ധിച്ച് തൊഴിലാളി സംഘടനാ പ്രതിനിധികളും വ്യാപാരി സംഘടനാ പ്രതിനിധികളും തമ്മിൽ ഏകദേശ ധാരണ ഉണ്ടായതാണ്.

എഗ്രിമെൻ്റ് ഒപ്പിടുന്ന ഘട്ടത്തിലേക്ക് എത്തിയപ്പോൾ വ്യാപാരി പ്രതിനിധികളിൽ ചിലർ തൊഴിലാളി സംഘടനാപ്രതിനിധികളെയും, തൊഴിലാളികളെയും മോശമായ വാക്കുകൾ ഉപയോഗിച്ച് അവഹേളിക്കുകയും, വ്യാപാരി സംഘടനാ നേതാക്കൾ ചർച്ചയിൽ നിന്ന് ഇറങ്ങി പോകുകയും ചെയ്‌തു.

തൊഴിലാളികളെയും യൂണിയനുകളെയും മോശമായി ചിത്രീകരിച്ച് വാർത്തകൊടുത്തും ചർച്ചയിൽ നടക്കാത്ത കാര്യങ്ങൾ നടന്നതായി മാധ്യമങ്ങളിൽ വാർത്ത കൊടുത്ത വ്യാപാരി സംഘടനാ നേതാക്കളുടെ നടപടിയിൽ സംയുക്ത തൊഴിലാളി യൂണിയൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ധാരണ പ്രകാരം അംഗീകരിച്ച കൂലി വ്യവസ്ഥ അടിയന്തരമായി നടപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. KTUC(M) നേതാവ് ശ്രീ. ജോസുകുട്ടി പൂവേലി അദ്ധ്യക്ഷത വഹിച്ച യോഗം ഹെഡ്‌ലോഡ് യൂണിയൻ (CITU) ജില്ലാ സെക്രട്ടറി കെ. ആർ. അജയ് ഉദ്ഘാടനം ചെയ്‌തു.

വിവിധ യൂണിയൻ നേതാക്കളായ ശ്രീ. രാജൻ കൊല്ലംപറമ്പിൽ, കുര്യാക്കോസ് ജോസഫ്, പി. എം. ജോസഫ്, റ്റി. ആർ. വേണുഗോപാൽ, പി. കെ. രവികുമാർ, എം. ജി. ശേഖരൻ, ബാബു കെ. ജോർജ്ജ്, ടോമി മൂലയിൽ, അഡ്വ. വി. ജെ. ജയിംസ്, ആർ. സജീവ്, ആർ. പ്രേംജി, സണ്ണി മുണ്ടനാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top