തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാതലത്തിൽ ഉയരുന്ന വിവാദങ്ങൾക്കിടെ മന്ത്രി സജി ചെറിയാനെ വേദിയിലിരുത്തി വിമർശിച്ച് മുതിർന്ന സിപിഐ നേതാവ് സി. ദിവാകരൻ. സജി ചെറിയാനെ എനിക്കൊരുപാട് ഇഷ്ടമാണ്. സജി ചെറിയാൻ വിവാദങ്ങൾ കൊണ്ട് പ്രശസ്തനെന്നും ഇനി കൂടുതൽ വിവാദങ്ങളിൽ ചെറിയാൻ പെടാതിരിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.
സിനിമ മേഖല ഇങ്ങിനെ പോയാൽ മതിയോ എന്ന് സർക്കാർ ചിന്തിക്കണം. കേരളത്തിൻ്റെ സാംസ്കാരിക പാരമ്പര്യത്തിനൊത്ത മാറ്റങ്ങൾ സിനിമ മേഖലയിൽ വരണം. സിനിമയെ നവീകരിക്കാനുള്ള സർക്കാരിന്റെ നല്ല ഉദ്ദേശത്തെ പിച്ചിച്ചീന്തുകയാണ് ഇപ്പോഴത്തെ വിവാദം. പറയുന്നവർ പറയട്ടെ, അതിനെ മൈൻഡ് ചെയ്യേണ്ട ആവശ്യമില്ല സി. ദിവാകരൻ പറഞ്ഞു.
തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.