പാലാ :ഇവിടെ എന്നാ പ്രശ്നമാ …ഇവിടെ പ്രശ്നമൊന്നുമില്ലന്നെ..കടനാട്ടിൽ പ്രശ്നമുണ്ടെന്ന് പറയുന്നതൊക്കെ അസൂയക്കാരാ.ചുമ്മാ ഓരോരുത്തരും ഓരോന്നൊക്കെ പറയും അത്രേ ഒള്ളൂ..കടനാട് പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയുടെ താക്കോൽ ദാന ചടങ്ങിൽ സിപി ഐ (എം) നേതാവും മുൻ കടനാട് പഞ്ചായത്ത് പ്രസിഡന്റുമായ ഉഷ രാജുവിന് സ്വാഗത പ്രസംഗം കൊടുക്കാതെ ആശംസ പ്രസംഗമാക്കിയതിനെ സിപിഎം കേന്ദ്രങ്ങൾ കടുത്ത അമർഷം രേഖപ്പെടുത്തിയിരുന്നു .അത് കോട്ടയം മീഡിയാ വാർത്തയാക്കിയപ്പോൾ ഒരു മാണീ ഗ്രൂപ്പ് വനിതാ നേതാവ് ഫോണിൽ സംസാരിച്ചതാണിങ്ങനെ.
ഇന്നലെ രാവിലെ തന്നെ സിപിഎം ന്റെ അമർഷം കോട്ടയം മീഡിയാ വാർത്തയാക്കിയപ്പോൾ അത് നാടെങ്ങും വൈറലായി .കോട്ടയത്ത് നിന്നും ;പാലായിൽ നിന്നും മുതിർന്ന നേതാക്കളുടെ വിളി വന്നപ്പോൾ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന നിലയിലായി .ഉടനെ തന്നെ നിലവിലെ സ്വാഗത പ്രാസംഗികനായ സെക്രട്ടറിയെ വെട്ടി ഉഷാ രാജുവിനെ സ്വാഗത പ്രാസംഗിക ആക്കുകയായിരുന്നു .വൈകി തുടങ്ങിയ ചടങ്ങിൽ ഉഷാ രാജുവിന്റെ പ്രസംഗം തന്നെ പ്രതിഷേധ സൂചകമായിരുന്നു .
സ്വാഗതം എന്നൊക്കെ പറഞ്ഞാൽ ഒരു ഒന്നൊന്നര സ്വാഗതം.ഏകദേശം മുപ്പത്തഞ്ചോളം പേർക്കാണ് ഉഷാ രാജു നീട്ടി പരത്തി സ്വാഗതം പറഞ്ഞത്.എല്ലാവരുടെയും പേരെടുത്ത് പറഞ്ഞു കൊണ്ടുള്ള സ്വാഗതത്തിൽ ചെറിയ ഒരു കുത്തും കൊടുത്തു .എനിക്ക് വൈകിയാണ് സ്വാഗതം ലഭിച്ചത് അതുകൊണ്ടു തന്നെ അധികം സംസാരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന് പറഞ്ഞ ഉഷാ രാജു.ഇരുപത്തിരണ്ട് മിനിറ്റ് സ്വാഗതം പറഞ്ഞു.അധികം സംസാരിക്കുന്ന പ്രാകൃത ക്കാരിയാണെന്നു ഉഷാ രാജു എന്ന് തോന്നില്ലെങ്കിലും സംസാരിച്ചപ്പോൾ അങ്ങ് കൂടി പോയി.കോട്ടയം അയ്യപ്പാസിന്റെ പരസ്യം പോലെ പുറത്ത് നിന്ന് നോക്കിയാൽ എത്ര ചെറിയ കട ;അകത്തേക്ക് കയറി നോക്കിയാലോ സാരികളുടെ വിശാലമായ ഷോറൂം എന്ന പ്രസിദ്ധമായ പരസ്യ വാചകം പോലെയായി ഉഷാ രാജുവിന്റെ പ്രസംഗം .
എന്നാൽ നിലവിലെ കടനാട് പഞ്ചായത്ത് പ്രസിഡണ്ട് മാണീ ഗ്രൂപ്പിലെ ജിജി തമ്പി ഉഷാ രാജുവിന്റെ സ്വാഗതം കണ്ട് വിറളിയില്ല വച്ച് കൊടുത്തു ഉദ്‌ഘാടന പ്രസംഗം ഒരു മുപ്പത്തിരണ്ട് മിനിറ്റ്.നീട്ടി പരത്തിയുള്ള പ്രസംഗത്തിനിടെ മദർ തെരേസയാവാനും ജിജി തമ്പി മടിച്ചില്ല.എനിക്ക് ഒരു അഹങ്കാരവും ഇല്ല എന്നായി ജിജി .ദൈവത്തിന്റെ പ്ലാനും പദ്ധതിയും കൊണ്ട് എല്ലാവര്ക്കും വീട് ലഭിച്ചു.ഇനിയും പാവങ്ങൾക്ക് വീട് വച്ച് കൊടുക്കണം എന്നാണ് എന്റെ ആഗ്രഹമെന്നും അവർ കൂട്ടിച്ചേർത്തു .
എന്നാൽ ചടങ്ങ് തീരും വരെ രണ്ടു പേരുടെയും മുഖത്ത് ഒരു മോണോലിസ ചിരി വിടർന്നു നിന്നിരുന്നു.എന്നാൽ വൈസ് പ്രസിഡണ്ട് സോമന് ഇതൊന്നും അത്രയ്ക്കങ്ങോട്ട് പിടിച്ചില്ല .രണ്ടു പേരുടെയും പ്രസംഗം നീണ്ടു പോയപ്പോൾ അദ്ദേഹം അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ടായിരുന്നു .പക്ഷെ റീത്താമ്മ മെമ്പർ ആദ്യം മുതൽ സഗൗരവത്തിലായിരുന്നു.നീയൊക്കെ പോടേയ് എന്നൊരു ഭാവമായിരുന്നു അവർക്ക്.കടനാട് ഇടതു മുന്നണിയിൽ പുറമേയ്ക്ക് ശാന്തമാണെങ്കിലും അകത്ത് നെരിപ്പോട് എരിയുന്നുണ്ട്.അതിപ്പോൾ എല്ലാവര്ക്കും മനസിലായി തുടങ്ങി .എത്ര മൂടി വച്ചാലും അത് പുറത്ത് വരും.ആകെയുള്ള 14 സീറ്റിൽ ഞങ്ങൾ ഒറ്റയ്ക്ക് മത്സരിച്ച് 7 സീറ്റിൽ വിജയിക്കുകയും ;രണ്ട് സീറ്റിൽ നേരിയ വോട്ടിന് പരാജയപ്പെടുകയും ചെയ്തെന്നു സി പി എം കേന്ദ്രങ്ങൾ പറയുമ്പോൾ തന്നെ അസ്വാരസ്യത്തിന്റെ അർത്ഥ തലങ്ങൾ എങ്ങോട്ടാണ് പോകുന്നതെന്ന് നിരീക്ഷകർക്കു മനസിലാവും .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ