Kerala

ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ ചാഴികാടൻ പാലാ മണ്ഡലത്തിൽ ഏറ്റവും പിന്നോക്കം പോയ കടനാട്ടിൽ;ഇപ്പോഴും പിന്നിൽ തന്നെ :എൽ ഡി എഫിൽ അസ്വാരസ്യം പുകയുന്നു

കോട്ടയം :കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ തോമസ്  ചാഴികാടൻ പാലാ മണ്ഡലത്തിൽ ഏറ്റവും പിന്നോക്കം പോയ കടനാട്ടിൽ;ഇപ്പോഴുംതോമസ് ചാഴികാടൻ  പിന്നിൽ തന്നെയാണെന്നാണ് ലഭിക്കുന്ന സൂചനകൾ. ഇപ്പോൾ ഉണ്ടായിരിക്കുന്ന പ്രശനങ്ങൾ ലൈഫ് ഭവന പദ്ധതിയിൽ പണി തീർത്ത ഭവനത്തിന്റെ താക്കോൽദാന ചടങ്ങിനെ ചൊല്ലിയാണ്  എൽ ഡി എഫിൽ അസ്വാരസ്യം പുകയുന്നത് .

ലൈഫ് ഭാവന പദ്ധതിയുടെ ഉദ്‌ഘാടന ചടങ്ങിൽ സിപിഎം ന്  മതിയായ പ്രാതിനിധ്യം കിട്ടിയിട്ടില്ല എന്നാണ് സിപിഎം കേന്ദ്രങ്ങൾ വ്യക്തമാക്കിയത് .എല്ലാക്കാലത്തും ഏകപക്ഷീയ നിലപാടുകളാണ് പഞ്ചായത്ത് ഭരണ സമിതിയും ;മാണീ ഗ്രൂപ്പും തീരുമാനിക്കുന്നതെന്ന് സിപിഎം കാർ പറയുന്നു.കഴിഞ്ഞ കാലങ്ങളിൽ സുത്യർഹമായ നിലയിൽ ഭരണം നിർവഹിച്ച മുൻ പ്രസിഡണ്ട്  ഉഷ രാജുവിന് അർഹമായ പരിഗണന നൽകാതെ വെറും ആശംസാ പ്രസംഗികയാക്കിയിരിക്കുന്നു .സ്വാഗതം വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എന്ന നിലയിൽ ലഭിക്കേണ്ടതായിരുന്നിട്ടും അത് നൽകാതെ ഒതുക്കുകയാണുണ്ടായതെന്നു പരക്കെ ആക്ഷേപമുണ്ട് .

ഉഷ രാജു കടനാട്‌ പഞ്ചായത്ത്  പ്രസിഡണ്ട് ആയിരുന്ന കാലഘട്ടത്തിൽ 56 നിർധനർക്ക് ലൈഫ് ഭവന പദ്ധതി പ്രകാരം  വീട് നൽകി .പത്ത് കുടുംബങ്ങൾക്ക് വീട് വയ്ക്കാൻ സ്ഥലം വാങ്ങി നൽകുകയും ചെയ്ത കൃതാർതഥതയോടെയാണ് ഉഷാ രാജു പടിയിറങ്ങിയത് .കോട്ടയം ജില്ലയിൽ ആദ്യത്തെ ലൈഫ് പദ്ധതി പ്രകാരമുള്ള വീടിന്റെ ഉദ്‌ഘാടനവും കടനാട്ടിൽ ആയിരുന്നു നടത്തിയതെന്നത് കളക്ടർ പോലും അഭിനന്ദിച്ചതാണ്.അന്ന് ഉഷയും;സുഷയും ; അംബികയും ;ജെയ്‌സി സണ്ണിയും പോലുള്ള നാല് വനിതകളുടെ നാൽവർ സംഘമാണ് അന്ന് ലൈഫ് ഭവന പദ്ധതി മുടക്കം കൂടാതെ സാധിതമാക്കിയതിന്റെ ചാലക ശക്തി .പഞ്ചായത്തിൽ ആകെ വേരുകളുള്ള സിപിഎം നെയും ; ഉഷാ രാജുവിനെ പോലുള്ള മഹത് വ്യക്തിത്വങ്ങളെയും അവഗണിക്കുന്നതു ആർക്കും ഭൂഷണമല്ലെന്നു സിപിഎം കേന്ദ്രങ്ങൾ കോട്ടയം മീഡിയയോട് പറഞ്ഞു .

കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ പതിനാലു വാർഡിൽ ഒറ്റയ്ക്ക് നിന്ന സിപിഎം ഏഴിടത്ത് വിജയിക്കുകയും ; രണ്ടിടത്ത് നിസ്സാര വോട്ടിനു പരാജയപ്പെടുകയുമാണുണ്ടായത്.ഞങ്ങൾക്ക് ഓരോ വാർഡിലും 25 കുടുംബങ്ങൾ ഞങ്ങളുടേതാണെന്ന് പറഞ്ഞ് അണിനിരത്താൻ കഴിയും ;എന്നാൽ  മാണീ ഗ്രൂപ്പിന് ഞങ്ങൾ കേരളാ കോൺഗ്രസ് ആണെന്ന് പറഞ്ഞു പത്ത് കുടുംബങ്ങളെ അണി  നിരത്താൻ പറ്റുമോ .ഉള്ളവർ കൂടുതലും ഞങ്ങൾ യുഡിഎഫ് കാരാണ് എന്ന് പറയുന്ന സമ്മിശ്ര അണികളാണ് അവർക്കുള്ളതെന്ന്‌ സിപിഎം നോട് അടുത്ത കേന്ദ്രങ്ങൾ പറഞ്ഞു .

അതേസമയം ലൈഫ് ഭവന പദ്ധതിയിൽ ഞങ്ങൾ ആരെയും അവഗണിച്ചിട്ടില്ല എന്നാണ് കടനാട്‌ പഞ്ചായത്ത് പ്രസിഡണ്ട് ജിജി തമ്പി കോട്ടയം മീഡിയയോട് പറഞ്ഞത് .സിപിഎം നേതാവായ സോമൻ ചേട്ടനാണ് യോഗത്തിന്റെ അധ്യക്ഷൻ പിന്നെങ്ങനെ അവഗണന എന്ന് പറയും എന്നും ജിജി തമ്പി ചോദിച്ചു .ഭരണ നടപടികളിൽ രാഷ്ട്രീയം പാടില്ലെന്ന പൊതു തത്വമാണ് ഞങ്ങളുടെ പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടേതെന്നു കടനാട്‌ കേരളാ കോൺഗ്രസ് (എം)മണ്ഡലം പ്രസിഡണ്ട് ബെന്നി ഈരൂരിക്കൽ കോട്ടയം മീഡിയയോട് പറഞ്ഞു.പണി പൂർത്തിയായ വീടുകൾ അതിന്റെ ഉപഭോക്താക്കൾക്ക് ഏറ്റവും വേഗം ലഭ്യമാക്കാനാണ് മന്ത്രിമാരെ ക്ഷണിക്കാത്തത്  . മന്ത്രിമാരുടെ സമയം കിട്ടി വരുമ്പോൾ താമസിക്കുമെന്ന കാരണത്താലാണ് പെട്ടെന്ന് തന്നെ ഉദ്‌ഘാടനം നടത്തേണ്ടി വന്നത് .സിപിഎം എന്നല്ല ഒരു  പാർട്ടിയെയും അവഗണിക്കുന്നത്  കേരളാ കോൺഗ്രസിന്റെ നയമല്ലെന്നും  ബെന്നി ഈരൂരിക്കൽ കോട്ടയം മീഡിയയോട് പറഞ്ഞു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top