ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ നടന്ന വെളിപ്പെടുത്തലുകളിലെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് അമ്മയുടെ നിലവിലെ ഭരണസമിതി രാജി പ്രഖ്യാപിച്ചു.
വിമര്‍ശിച്ചതിനും തിരുത്തിയതിനും നന്ദിയെന്നും നവീകരിക്കാനും ശക്തിപ്പെടുത്താനും കെല്‍പ്പുള്ള പുതിയ നേതൃത്വം ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണെന്നും അമ്മ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം കൂടി പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുമെന്നും കുറിപ്പില്‍ പറയുന്നു.