Kerala

കേ​ബി​ൾ ക​ണ​ക്ഷ​ൻ റീ​ചാ​ർ​ജ് ചെ​യ്തു​കൊ​ടുത്തില്ല:ഹരിപ്പാട് നാലാം ക്‌ളാസ് കാരൻ തൂങ്ങി മരിച്ചു

 

ഹ​രി​പ്പാ​ട്: കേ​ബി​ൾ ക​ണ​ക്ഷ​ൻ റീ​ചാ​ർ​ജ് ചെ​യ്തു​കൊ​ടു​ക്കാ​ത്ത​തി​ന്റെ മ​നോ​വി​ഷ​മ​ത്തി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച്​ ചി​കി​ത്സ​യി​ലി​രു​ന്ന നാ​ലാം​ക്ലാ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ചു.

ഹ​രി​പ്പാ​ട് മു​ട്ടം എ​വി​ള​യി​ൽ ബാ​ബു- ക​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ കാ​ർ​ത്തി​കാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ക​ട്ടാ​യ കേ​ബി​ൾ ക​ണ​ക്ഷ​ൻ റീ​ചാ​ർ​ജ് ചെ​യ്യ​ണ​മെ​ന്ന് കാ​ർ​ത്തി​ക് അ​മ്മ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. വൈ​കീ​ട്ട് ചെ​യ്തു​ത​രാ​മെ​ന്ന് അ​മ്മ മ​റു​പ​ടി കൊ​ടു​ത്തു. ഉ​ട​നെ വേ​ണ​മെ​ന്ന് വാ​ശി​പി​ടി​ച്ച കാ​ർ​ത്തി​ക്​ മു​റി​യി​ൽ ക​യ​റി ക​ത​ക​ട​ച്ചു.

സം​ശ​യം തോ​ന്നി​യ വീ​ട്ടു​കാ​ർ മു​റി തു​റ​ന്ന​പ്പോ​ൾ തൂ​ങ്ങി​നി​ൽ​ക്കു​ന്ന​താ​ണ് ക​ണ്ട​ത്.ഉ​ട​ൻ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​ത്യാ​സ​ന്ന നി​ല​യി​ലാ​യി​രു​ന്നു. ചി​കി​ത്സ​യി​ലി​രി​ക്കെ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് മ​രി​ച്ച​ത്. മു​ട്ടം എ​ഥീ​ന സ്കൂ​ളി​ലെ നാ​ലാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. ക​രീ​ല​കു​ള​ങ്ങ​ര പൊ​ലീ​സ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top