Kerala

ദക്ഷിതമോൾക്ക് മുത്തശ്ശിയുടെ ദക്ഷിണ ;ജന്മദിനം അർദ്ധരാത്രിയിൽ ആഘോഷിച്ച് ആറുമാനൂർ പുന്നത്താനത്ത് കുടുംബം

ഏറ്റുമാനൂർ :ആറുമാനൂർ : സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്നൊക്കെ കേട്ടിട്ടുണ്ട് , ജന്മ ദിനം അർദ്ധരാത്രിയിൽ ആഘോഷിച്ച്‌  ജന്മദിനത്തിന് വേറിട്ട അനുഭവം ഉണ്ടാക്കുകയാണ് ഏറ്റുമാനൂർ ആറുമാനൂരിലുള്ള പുന്നത്താനത്ത് കുടുംബ അംഗങ്ങൾ . തൃശൂർ ജില്ലയിലെ കൊടകരയിൽ വിവാഹം കഴിച്ച്അയച്ച ഏറ്റുമാനൂർ അറുമാനൂർ സ്വദേശി അക്ഷയയൂടെ വിവാഹ വിരുന്ന് കഴിഞ്ഞ് മടങ്ങവേയാണ് കുടുംബത്തിലെ തന്നെ  ദക്ഷിത മോളുടെ ജന്മ ദിനമാണിന്ന് എന്ന വാർത്ത അറിയുന്നത് .

ദക്ഷിത എന്ന കുഞ്ഞു മോളുടെ ജന്മദിനമാണിന്ന്  എന്ന് അറിഞ്ഞപ്പോൾ വണ്ടിയിൽ ഉണ്ടായിരുന്ന കുഞ്ഞിന്റെ മുത്തശ്ശി മീനാക്ഷിയമ്മയ്ക്കു ഒരു ആഗ്രഹം ഒരു കേക്ക് വാങ്ങി മുറിച്ച്‌ ആഘോഷം അടിപൊളിയാക്കണമെന്ന്. ആ അമ്മയുടെ ആഗ്രഹം സാധിച്ച് കൊടുക്കാൻ പിന്നെ മക്കളും കൊച്ച് മക്കളും അടുത്ത ബന്ധുക്കളും എല്ലാം കുടി അങ്ങ് തിരുമാനിച്ചു.

പിന്നെ കേക്ക് കിട്ടാൻ ഉള്ള തിവ്രശ്രമതിലായി വാഹനത്തിൽ ഉണ്ടായിരുന്നവർ . ഫോൺ കേളുകൾ . തലങ്ങും വിലങ്ങും പാഞ്ഞു ഒടുവിൽ ആളൂർ ടൗണിൽ എത്തിയപ്പോൾ ക്കേക്ക് റെഡി. കൃത്യം 12 ന് ബസ് കുത്താട്ടുകുളത്ത് എത്തിയപ്പോൾ ബസ് നിർത്തി കേക്ക് മുറിക്കാൻ സൗകര്യം നോക്കിയപ്പോൾ ഉടൻ കൂത്താട്ടുകുളം മീൽക്ക് സൊസെറ്റിക്കാര് വേണ്ട സൗകര്യമൊരുക്കി. അവരും കൂടിയപ്പോൾ ചടങ്ങ് ശംഭിരമായി അങ്ങനെ നടുറോഡിൽ ദക്ഷിത മോളുടെ ജന്മദിന ആലോഷം ശംഭിരമായി.വേറിട്ട ഒരു ജന്മദിന ആഘോഷം നടത്തിയതിന്റെ ത്രില്ലിലാണ് ഇപ്പോൾ പുന്നത്താനത്ത് കുടുംബക്കാരും .മുത്തശ്ശി മീനാക്ഷിയമ്മയും ;ദക്ഷിത മോളുടെ അച്ഛൻ ശരത് ചന്ദ്രബോൽ ;’അമ്മ അപർണ്ണ ശരത്തും ഒക്കെ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top