ട്യൂഷന്‍ കഴിഞ്ഞ് സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങിയ 14കാരിയെ കൂട്ടബലാത്സംഗം ചെയ്തു. ബലാത്സംഗത്തിന് ശേഷം ബോധം നഷ്ടമായ കുട്ടിയെ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. അസമിലെ നഗോൺ ജില്ലയിൽ നടന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്.
ബൈക്കില്‍ എത്തിയ മൂന്നുപേരാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. ഇതില്‍ ഒരാളാണ് പിടിയിലായത്. മറ്റു രണ്ടുപേരെ പോലീസ് തിരയുകയാണ്. ആക്രമണത്തില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രക്ഷോഭവുമായി രംഗത്തെത്തി. നാട്ടുകാരും പ്രതിഷേധത്തിന് ഒപ്പം ചേര്‍ന്നു.
ഇതോടെ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ രംഗത്തെത്തി. പ്രതികളെ നിയമത്തിനുമുന്നിൽ കൊണ്ടുവന്ന് കടുത്തശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോക്‌സോ നിയമപ്രകാരം കേസെടുത്തതായി അസം ഡിജിപി ജി.പി.സിങ് പറഞ്ഞു. “ആരെയും വെറുതെ വിടില്ല. ഇരയ്ക്ക് വേഗത്തില്‍ നീതി ലഭ്യമാക്കും.” സിങ് വ്യക്തമാക്കി.