പാലാ :ഇളംതോട്ടം :ഭരണങ്ങാനം പഞ്ചായത്തിലെ ഇളംതോട്ടത്തിൽ അരയേക്കറിലെ ചെണ്ടുമല്ലി പൂക്കൃഷി കാണുവാൻ ഇപ്പോൾ പരിസര പ്രദേശത്ത് നിന്നും ആളുകൾ എത്തികൊണ്ടിരിക്കയാണ്.ഭരണങ്ങാനം കൃഷി ഭവനും ;പഞ്ചായത്തും മുൻകൈ എടുത്താണ് ഇളംതോട്ടത്തിലെ നിധിൻ സി വടക്കന്റെ അരയേക്കർ പറമ്പിൽ ചെണ്ടുമല്ലിപ്പൂവ് കൃഷി ചെയ്തത്.
പൂവ് എല്ലാം വിരിഞ്ഞു കഴിഞ്ഞപ്പോൾ നിധിൻ സി വടക്കന്റെ മനസ്സും വിടർന്നു.സ്ഥലം എം എൽ എ മാണി സി കാപ്പനാണ് വിളവെടുപ്പ് ഉദ്‌ഘാടനം നടത്തിയത് . വിളവെടുപ്പ് ഉദ്‌ഘാടനത്തിനു എത്തിയവരെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞത് തമിഴ്‌നാട്ടിൽ ചെന്നെത്തിയ പ്രതീതി എന്നായിരുന്നു.വല്ലപ്പോഴും കൃഷി ചെയ്യുന്ന ശീലം മാറ്റി എല്ലായ്പ്പോഴും പൂവ് കൃഷി ചെയ്താൽ തദ്ദേശത്തുള്ള പൂക്കടകളിൽ അവ വിൽക്കുവാനും ;അവ വാങ്ങുവാൻ പൂക്കച്ചവടക്കാർക്കും താല്പര്യമു ണ്ടാവുമെന്നു മാണി സി കാപ്പൻ എം എൽ എ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു .
ഇപ്പോൾ ഫോട്ടോ ഷൂട്ടിനായി യുവ മിഥുനങ്ങളും ചെറുപ്പക്കാരും ;കല്യാണ പാർട്ടികളും വരുന്നുണ്ടെന്നു കർഷക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ നിധിൻ സി വടക്കൻ പറഞ്ഞു.അങ്ങനെയും ചെറുതല്ലാത്ത ഒരു വരുമാനം ലഭിക്കുന്നുണ്ട് നിധിൻ സി വടക്കന്.സ്ഥലം എം എൽ എ മാണി സി കാപ്പനും പൂക്കള് നിറഞ്ഞ തോട്ടം കണ്ടപ്പോൾ സിനിമാ ഷൂട്ടിന് പറ്റിയ ഇടമാണല്ലോ എന്നാണ് അവിടെ കൂടി നിന്നവരോട് പറഞ്ഞത് .പൂക്കൃഷിക്കായി മുന്നിൽ നിന്നും പ്രവർത്തിച്ച മേഴ്‌സി ചാക്കോ വടക്കനെ എം എൽ എ പ്രത്യേകം അഭിനന്ദിച്ചു .
മാണി സി കാപ്പനോടൊപ്പം .ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡണ്ട് ലിസ്സി സണ്ണി;ക്ഷേമ കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൽസമ്മ ജോർജുകുട്ടി ; ;പഞ്ചായത്ത് അംഗം വിനോദ് വേരനാനി;ഹോർട്ടികൾച്ചർ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ മീന മാത്യൂ. പാലാ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ട്രീസ സെലിൻ ജോസഫ്, ഭരണങ്ങാനം കൃഷി ഓഫീസർ സലിൻ പി ആർ, കൃഷി അസിസ്റ്റന്റ് മാരായ ഷീന, അനിൽ, ഹോർട്ടികൾച്ചറൽ മിഷനിൽ നിന്നും ദീപ ശേഖർ, ബിസ്മി; ;സെൻ തേക്കുംകാട്ടിൽ;അനിൽ കെ അച്യുതൻ ; ജോർജ് പുളിങ്കാട് ;സന്തോഷ് കാവുകാട്ട് ;ജോഷി വട്ടക്കുന്നേൽ;മൈക്കിൾ കാവുകാട്ട്;ജോസ് വേരനാനി ;ജോണി ഇഴാറാത്ത്;പ്രസന്നൻ കൗസ്തുഭം എന്നിവർ സന്നിഹിതരായിരുന്നു .