പാലാ: സേവ് മീനച്ചിലാർ പ്രവർത്തകർ ഒത്തൊരുമിച്ച് ഇറങ്ങിയപ്പോൾ മീനച്ചിലാർ പാലാ വലിയ പാലത്തിൽ നിക്ഷേപിച്ച മാലിന്യങ്ങൾ നീങ്ങി .
ഇന്ന് ഉച്ചതിരിഞ്ഞാണ് മാലിന്യ നിർമാർജ്ജനം തുടങ്ങിയത്.ഏകദേശം 4 മണിക്കൂർ കൊണ്ട് മാലിന്യങ്ങൾ നീക്കിയ പ്രവർത്തകർ മടങ്ങി. എല്ലാ കൊല്ലവും സേവ് മീനച്ചിലാർ പ്രവർത്തകർ വലിയ പാലത്തിലെ മാലിന്യങ്ങൾ നീക്കാറുണ്ടെന്ന് ജയേഷ് പി ജോർജും ,സിബി റീജൻസിയും, മനോജ് പാലാക്കാരനും കോട്ടയം മീഡിയയോട് പറഞ്ഞു.
വയനാട് ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് പങ്കെടുത്ത ജസ്റ്റിൻ ,ബിനു പെരുമന തുടങ്ങിയവർ വടം അരയിൽ കെട്ടി സാഹസികമായാണ് രക്ഷാപ്രവർത്തനം നടത്തിയത്