കൊച്ചി: സിനിമ ചെയ്യുന്നതിന്റെ പേരില്‍ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയാല്‍ രക്ഷപ്പെട്ടുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സിനിമ ചെയ്തില്ലെങ്കില്‍ താന്‍ ചത്തുപോകും. സെപ്റ്റംബര്‍ ആറിന് ഒറ്റക്കൊമ്പന്‍ സിനിമയുടെ ഷൂട്ട് തുടങ്ങും. മന്ത്രിയുടെ സൗകര്യം നിര്‍വഹിക്കാനുള്ള സൗകര്യം സിനിമാ സെറ്റില്‍ ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും സുരേഷ് ഗോപി പറഞ്ഞു.
‘സിനിമ ഞാന്‍ ചെയ്യും. അനുവാദം ചോദിച്ചിട്ടുണ്ട്. അനുവാദം കിട്ടിയിട്ടില്ല. സെപ്റ്റംബര്‍ ആറാം തീയതി ഞാന്‍ ഒറ്റക്കൊമ്പന്‍ തുടങ്ങുകയാണ്. എല്ലാവരുടെയും ആശീര്‍വാദം ഉണ്ടാകണം. ഏതാണ്ട് 22 സിനിമയുടെ സ്‌ക്രിപ്റ്റ് ആര്‍ത്തിയോടെ ചെയ്യണമെന്നാഗ്രഹിച്ച് സമ്മതിച്ചതാണ്. ഇനി എത്ര സിനിമ ചെയ്യാനുണ്ടെന്ന് ചോദിച്ചപ്പോള്‍ ഒരു 22 സിനിമയെങ്കിലും ഉണ്ടാകുമെന്ന് പറഞ്ഞപ്പോള്‍ അമിത് ഷാ ആ പേപ്പര്‍ക്കെട്ട് അങ്ങനെ എടത്ത് സൈഡിലോട്ടങ് എറിഞ്ഞു. പക്ഷെ അനുവദിക്കാമെന്ന് പ’എനിക്ക് തൃശൂരുകാരെ കൂടുതല്‍ പരിഗണിക്കാന്‍ പറ്റും. എനിക്ക് ഇവിടെയൊക്കെ നില്‍ക്കാന്‍ പറ്റും.
തൃശൂര്‍കാര്‍ക്കാണ് എന്നെ ഇതുവരെ പൂര്‍ണമായി കിട്ടാത്തത്. ഞാന്‍ ഇതൊന്നും മോഹിച്ചതല്ല. ഇപ്പോഴും ആഗ്രഹിക്കുന്നതല്ല. ഒറ്റചോദ്യത്തിന് മുന്നില്‍ ഞാന്‍ മുട്ടുകുത്തി. കേരളത്തിലെ ആദ്യത്തെ സംഭവമാണ്. രാഷ്ട്രീയ ചരിത്രമാണ്. നിങ്ങള്‍ എന്തിനുജയിച്ചുവന്നു. നിങ്ങള്‍ ജയിച്ചുവന്നത്, നിങ്ങളെ ജയിപ്പിച്ചയച്ച ഒരു സമൂഹത്തിന്റെ ദൃഡനിശ്ചയമാണ്. അവര്‍ക്ക് വ്യക്തമായ രാഷ്ട്രീയ പ്രബുദ്ധതയുണ്ട്. അവര്‍ക്ക് രാഷ്ട്രീയ ധാരണകളുണ്ട്. അത് ഉടച്ചുകൊണ്ട് നിങ്ങളെ ഇങ്ങോട്ട് അയച്ചെങ്കില്‍ തിരിച്ച് അങ്ങനെ ഒരുമനം മാറ്റം കൊണ്ടുവന്ന ഒരു ജനതയ്ക്ക് ഞങ്ങളുടെ രാഷ്്ട്രീയത്തിന് തിരിച്ചൊരു നന്ദിക്കുറിപ്പ് എഴുതാനുണ്ട്, ഒരു സമ്മാനം കൊടുക്കാനുണ്ട്. അതാണ് നിങ്ങളുടെ കസേര. നിങ്ങള്‍ക്ക് തന്നതല്ല എന്നുപറഞ്ഞിടത്ത് എനിക്ക് വഴങ്ങേണ്ടിവന്നു. രണ്ടാമതും ഇവിടുന്നെന്നെ ഭീഷണിപ്പെടുത്തിക്കൊണ്ടുപോയി പറഞ്ഞതും ഈ വാക്കുകളാണ്. ഞാന്‍ ഇപ്പോഴും അനുസരിക്കുന്നു. എന്നും ഞാന്‍ എന്റെ നേതാക്കളെ അനുസരിക്കും.
പക്ഷെ എന്റെ പാഷനാ… ഇല്ലെങ്കില്‍ ഞാന്‍ ചത്തുപോകും’- സുരേഷ് ഗോപി പറഞ്ഞു.റഞ്ഞിട്ടുണ്ട്. ഞാന്‍ സെപറ്റംബര്‍ ആറിന് ഇങ്ങ് പോരും. എന്റെ ജോലി ചെയ്യാനാവശ്യമായിട്ടുള്ള മൂന്നോ നാലോ പേര്, അവര്‍ക്ക് ഞാന്‍ തന്നെ ഒരു കാരവന്‍ എടുത്തുകൊടുക്കും. അല്ലെങ്കില്‍ പ്രൊഡ്യൂസര്‍ അത് എടുത്തുകൊടുക്കണം. ഇനി അതിന്റെ പേരില്‍ അവര്‍ പറഞ്ഞു അയക്കുന്നുവെങ്കില്‍ ഞാന്‍ രക്ഷപ്പെട്ടു’