തിരുവനന്തപുരം: മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. എഐസി 657 എന്ന വിമാനത്തിനാണ് ബോംബ് ഭീഷണിയുള്ളത്. വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി.
പുലർച്ചെ 5.45 നാണ് വിമാനം മുംബൈയിൽ നിന്ന് ടേക്കോഫ് ചെയ്തത്. വിമാനത്തിന് അകത്താണ് ബോംബ് ഭീഷണി ഉയർന്നത് എന്നാണ് വിവരം. പൈലറ്റിനാണ് ഇതു സംബന്ധിച്ച് വിവരം ലഭിച്ചത്. പൈലറ്റ് തന്നെയാണ് എയർ ട്രാഫിക് കൺട്രോളറെ വിവരം അറിയിച്ചത്.
ബോംബ് ഭീഷണിയെ തുടർന്നാണ് എമർജൻസി ലാൻഡിങ്ങിന് നിർദേശം നല്‍കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.