കണ്ണൂർ കുഞ്ഞിമംഗലത്ത് കുറുക്കന്റെ ആക്രമണത്തിൽ 23 പേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെയാണ് കുറുക്കൻ നാട്ടിലിറങ്ങി ആളുകളെ ആക്രമിച്ചത്.
കടിയേറ്റവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിക്കവര്‍ക്കും സാരമായി പരുക്കേറ്റിട്ടുണ്ട്.
“രാവിലെ നടക്കാന്‍ പോയവരെയും വീട്ടില്‍ മുറ്റമടിക്കുന്ന സ്ത്രീകളെയുമൊക്കെ കുറുക്കന് ആക്രമിച്ചിട്ടുണ്ട്. നാട്ടില്‍ കുറുക്കന്മാരുണ്ട്. പക്ഷെ ഈ രീതിയിലുള്ള ആക്രമണം ആദ്യമായാണ്. കണ്ണില്‍കണ്ടവരെയൊക്കെ കടിച്ചിട്ടുണ്ട്. കുറുക്കനെ നാട്ടുകാര്‍ പിടികൂടിയിട്ടുണ്ട് എന്നാണ് ലഭിച്ച വിവരം.” – കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ശശീന്ദ്രന് പറഞ്ഞു. പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തി സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, എം.വിജിൻ എംഎൽഎ എന്നിവർ സന്ദർശിച്ചു.