Kerala

‘പരിഷ്ക്കരിച്ച ഓഫ് റോഡ് വാഹനങ്ങളെ നിയമപരമാക്കണം’; പ്രമേയം പാസ്സാക്കി പത്തനംതിട്ട ഗ്രാമപഞ്ചായത്ത്

പത്തനംതിട്ട: പരിഷ്ക്കരിച്ച ഓഫ് റോഡ് വാഹനങ്ങളെ നിയമപരമാക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസ്സാക്കി പത്തനംതിട്ട നാറാണംമൂഴി ഗ്രാമപഞ്ചായത്ത്. ഇതിനായി മോട്ടോർ വാഹന നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്തണമെന്നും പ്രമേയത്തിലൂടെ ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടു.

മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ സമയത്ത് രക്ഷാപ്രവർത്തനത്തിൽ ഓഫ് റോഡ് വാഹനങ്ങൾ നിർണ്ണായക സാന്നിധ്യമായിരുന്നു. ഈ സാഹചര്യത്തിലാണ് പത്തനംതിട്ട നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് ഓഫ് റോഡ് വാഹനങ്ങൾക്കായി പ്രമേയം പാസ്സാക്കിയത്.

മോട്ടോർ വാഹന നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതികൾ പരിഗണിച്ച് നിയമമാക്കാൻ കേരള നിയമസഭയോട് ആവശ്യപ്പെട്ടുള്ളതാണ് പ്രമേയം. ഓഫ് റോഡ് വാഹനങ്ങളുടെ രജിസ്ട്രേഷൻ പരിശോധന ഗതാഗത യോഗ്യത എന്നിവയ്ക്കായി ഒരു നിയന്ത്രണ ചട്ടക്കൂട് സ്ഥാപിക്കണമെന്നും പ്രമേയം അവതരിപ്പിച്ച ഗ്രാമപഞ്ചായത്തംഗം സാംജി ഇടമുറി പറഞ്ഞു.

പരിഷ്ക്കരിച്ച ഓഫ് റോഡ് വാഹനങ്ങളെ അവയുടെ ഉപയോഗവും സവിശേഷതകളും അടിസ്ഥാനമാക്കി വ്യക്തമായി നിർവചിക്കുകയും തരം തിരിക്കുകയും ചെയ്യണമെന്നുമാണ് ആവശ്യം. ദുഷ്ക്കരമായ ഭൂപ്രദേശങ്ങൾ നാവിഗേറ്റ് ചെയ്യുന്നതിനും വിവിധ തൊഴിൽ വിനോദ കാർഷിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും പരിഷ്ക്കരിച്ച ഓഫ് റോഡ് വാഹനങ്ങൾ അത്യന്താപേക്ഷിതമാണെന്ന് പ്രമേയത്തിൽ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top