India

ഞങ്ങടെ നേരെ പോരിന് വന്നാൽ അരിഞ്ഞു തള്ളും കട്ടായം :ആരിത് പറയുവതറിയാമോ:ചോരച്ചാലുകൾ നീന്തി കയറിയ ശുനകന്മാരുടെ പ്രസ്ഥാനം

സിംഹമാണെന്നു വെച്ച് തങ്ങളുടെ അതിര്‍ത്തിയിലെത്തിയാല്‍ നോക്കിയിരിക്കാനാകുമോ? ഇല്ലെന്നാണ് ഗുജറാത്ത് അമ്രേലി സവര്‍കുണ്ഡ്‌ലയിലുള്ള ഗോശാലയിലെ രണ്ട് നായ്ക്കളുടെ ഈ വീഡിയോ വ്യക്തമാക്കുന്നത്. ഗോശാലയുടെ കവാടത്തിലുള്ള ഗേറ്റിനടുത്തെത്തിയ രണ്ട് സിംഹങ്ങളെ യാതൊരു ഭയവുമില്ലാതെ വിറപ്പിക്കുന്ന നായ്ക്കളാണ് വീഡിയോയിലെ താരങ്ങള്‍. ഗേറ്റിനടുത്തെത്തിയ മൃഗരാജാക്കന്‍മാരെ കുരച്ചോടിക്കാന്‍ ശ്രമിക്കുന്ന നായകള്‍ മുന്നിലുള്ളത് സാക്ഷാല്‍ സിംഹമാണെന്ന യാതൊരു പരിഗണനയും ഇല്ലാതെയാണ് അവയെ നേരിടുന്നത്. സിംഹങ്ങളാകട്ടെ ഇവയുടെ പെരുമാറ്റത്തില്‍ അസ്വസ്ഥരായി ഇവയ്ക്കു നേരെ ഗര്‍ജിക്കുകയും ഗേറ്റ് തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

ഒടുവില്‍, ഗേറ്റ് ഭാഗികമായി തുറക്കുകയും ചെയ്തു. പക്ഷേ അപ്പോഴേക്കും സിംഹങ്ങളിത് അറിയാതെ അവിടെ നിന്നും ഓടിപ്പോയി. തുടര്‍ന്ന് അവിടേക്ക് സെക്യൂരിറ്റി എന്നു തോന്നിക്കുന്ന ഒരു മനുഷ്യനെത്തുകയും അയാള്‍ ഗേറ്റിനു മുന്നിലും പരിസരത്തും ടോര്‍ച്ചടിച്ച് നോക്കുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. എന്നാല്‍, അദ്ദേഹത്തിന് സിംഹങ്ങളെയോ,

സിംഹങ്ങള്‍ക്ക് അയാളെയോ കാണാനാവാത്തത് രക്ഷയായി. അതേസമയം, ഗുജറാത്തിലെ ഗിര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നും 70 കിലോമീറ്റര്‍ മാത്രം അകലെയുള്ള പ്രദേശത്താണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. സിംഹങ്ങൾ റിസര്‍വ് ഫോറസ്റ്റില്‍ നിന്നും നാട്ടിലേക്കിറങ്ങിയതാവാന്‍ തന്നെയാണ് സാധ്യത. എന്നാല്‍, ഇക്കാര്യത്തില്‍ ഒരു ഔദ്യോഗിക പ്രതികരണം ഇതുവരെയും ലഭ്യമായിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top