Kerala

മിഷ്യൻ ലീഗ് കുഞ്ഞേട്ടൻ്റെ സ്മരണകൾക്ക് I5 വയസ്സ് ചെമ്മലമറ്റത്ത് കുഞ്ഞേട്ടൻ അനുസ്മരണം സംഘടിപ്പിച്ചു

ചെമ്മലമറ്റം : ചെറുപുഷ്പ മിഷൻ ലീഗ് സ്ഥാപക നേതാവ് പിസി എബ്രഹാം പല്ലാട്ട്കുന്നേൽ (കുഞ്ഞേട്ടൻ)ന്റെ പതിനഞ്ചാം ചരമ വാർഷികം മിഷൻ ലീഗ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ചെമ്മലമറ്റത്ത് നടത്തപ്പെട്ടു. രാവിലെ 9.30 ന് സമൂഹ ബലിയും കബറിടത്തിൽ പ്രത്യേക പ്രാർത്ഥനകളും നടന്നു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം കോട്ടയം അതിരൂപത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തിൽ കുഞ്ഞേട്ടൻ പുരസ്കാരം ജോൺസൺ കാഞ്ഞിരങ്ങാടിന് അദ്ദേഹം സമ്മാനിച്ചു.. മിഷൻ ലീഗ് സംസ്ഥാന പ്രസിഡന്റ് രഞ്ജിത് മുതുപ്ലാക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ, രൂപത ഡയറക്ടർ ഫാ. ഡോ വർഗീസ് ഞാറകുന്നേൽ, സംസ്ഥാന ഓർഗനൈസർ തോമസ് അടുപ്പുകല്ലുങ്കൽ,

ഫാ. ജോസ് പ്രകാശ് മണ്ണൂരട്ടന്നേൽ, രൂപതാ പ്രസിഡന്റ്‌ ജോബിൻ തട്ടാംപറമ്പിൽ, ചെമ്മലമറ്റം പള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ, ഫാദർ തോമസ് കട്ടിപ്പറമ്പിൽ, സി. എൽസൻ F. C. C, ആൽബി ആന്റോ വെമ്പിൽ,വിവിധ രൂപതകളിൽ നിന്നുള്ള ഡയറക്ടർമാർ ഭാരവാഹികൾ എന്നിവർ സംസാരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top