Kerala

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വയനാട്ടിലെത്തും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വയനാട്ടിലെത്തും. ഉരുൾപൊട്ടലില്‍ തകര്‍ന്നടിഞ്ഞ വയനാട്ടിന് കേന്ദ്ര സഹായം അത്യാവശ്യമായിരിക്കെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നിര്‍ണായകമാണ്.

രാവിലെ പതിനൊന്നരയോടെ പ്രത്യേക വിമാനത്തില്‍ കണ്ണൂരില്‍ എത്തുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവർണറും സ്വീകരിക്കും. തുടര്‍ന്ന് ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് എത്തുന്ന മോദി ദുരന്ത ബാധിത പ്രദേശങ്ങൾ വീക്ഷിക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും.

കൽപ്പറ്റയിൽ ഇറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാർഗം ചൂരൽമലയിലേത്തും. ചികിത്സയിൽ കഴിയുന്നവരെയും ക്യാമ്പുകളിൽ ഉള്ളവരെയും അദ്ദേഹം സന്ദര്‍ശിക്കും. കലക്ടറേറ്റിലെ അവലോകന യോഗത്തില്‍ പങ്കെടുക്കും. വൈകീട്ട് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്കു മടങ്ങും. വയനാട് പുനരധിവാസത്തിന് 2000 കോടിയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെടാനാണ് കേരള സർക്കാര്‍ തീരുമാനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top