Kerala

വൈദ്യുതി വകുപ്പിന്റെ വനവൽക്കരണം ട്രാൻസ്ഫോർമറിലും;പോസ്റ്റുകളിലും:കാണണമെങ്കിൽ പേണ്ടാനംവയലിലേക്ക് പോരെ

പാലാ :വൈദ്യുതി വകുപ്പിന്റെ വനവൽക്കരണ യജ്‌ഞം  കാണണമെങ്കിൽ പാലാ വലവൂർ റൂട്ടിലുള്ള  പേണ്ടാനംവയലിലേക്ക് വന്നാൽ മതി .ലോക പരിസ്ഥിതി ദിനം ജൂൺ  5 ആണെങ്കിലും ജൂൺ അഞ്ചിന് ശേഷവും പരിസ്ഥിതി ദിനാചരണം വൈദ്യുതി വകുപ്പ് കൊണ്ടാടുകയാണ് ഇവിടെ .പേണ്ടാനംവയലിൽ നിന്നും നെല്ലിയാനിക്കുള്ള റോഡിൽ ആദ്യ ജങ്ഷനിലാണ് ഈ വനവൽക്കരണം കെ എസ് ഇ ബി ആഘോഷിക്കുന്നത് .

ഒരു ട്രാൻസ്‌ഫോർമർ ഉള്ളത് മുഴുവൻ കാട് കയറി കിടക്കുകയാണ്.തൊട്ടടുത്തുള്ള ഒരു വൈദ്യുത പോസ്റ്റ് കാണാത്തില്ലാത്ത രീതിയിൽ കാടു പിടിച്ചിരിക്കുന്നു .ഇന്നും വൈദ്യുതി വകുപ്പ് ജീവനക്കാർ ഇതിലെ പോയിക്കണ്ടെങ്കിലും വനം വെട്ടി തെളിക്കുവാൻ ആരും കൂട്ടാക്കുന്നില്ല .ഇനി ആരെങ്കിലും വെട്ടി തെളിക്കുവാൻ വന്നാൽ ഷോർട്ട് സർക്യൂട്ട് മൂലം വൈദ്യുതാഘാതമേറ്റാൽ ജീവനക്കാർക്കും കെ എസ് ഇ ബി ക്കും എന്ത് നഷ്ട്ടം മരിക്കുന്നതു പൊതുജനമല്ലേ .

ഏഴാം ക്‌ളാസ് പാസ്സായവരെ സബ്ബ് എൻജിനീയർ എന്ന തസ്തികയിൽ നിയമിച്ചു ഒരു ലക്ഷത്തി ഇരുപതിനാലായിരം രൂപാ ശമ്പളം കൊടുക്കുന്ന പൊതു മേഖലാ സ്ഥാപനമാണ് കെ എസ് എബി .അങ്ങനെയുള്ള ആൾക്കാരൊന്നും കാടു വെട്ടി തെളിക്കുവാൻ വരില്ല.ഇനി അഥവാ ആരെങ്കിലും മരിച്ചാൽ ഉടൻ വരും കാട് വെട്ടിതെളിക്കും .അത് വരെ വനവൽക്കരണം തന്നെ നടക്കട്ടെ.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top