India

ഡൽഹിയിൽ കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ശുദ്ധവായു നിരക്ക്

ന്യൂഡൽഹി: ഈ വർഷം ജനുവരി ഒന്ന് മുതൽ ഓഗസ്റ്റ് എട്ട് വരെ ഡൽഹി ന​ഗരത്തിൽ ലഭിച്ചത് ഏറ്റവും ഉയർന്ന ശുദ്ധവായു. കഴിഞ്ഞ ആറ് വർഷത്തിന് ശേഷമാണ് ഡൽഹിയിൽ ഇത്രയും മികച്ച ശുദ്ധവായു ലഭിക്കുന്നതെന്ന് കേന്ദ്രത്തിൻ്റെ എയർ ക്വാളിറ്റി പാനലായ കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെൻ്റ് അറിയിച്ചു. വ്യാഴാഴ്ച മാത്രം റിപ്പോർട്ട് ചെയ്ത എയർ ക്വാളിറ്റി ഇൻഡക്സ് 53 ആയിരുന്നു. മൺസൂൺ സീസണിലെ കനത്ത മഴ മൂലമാണ് ഡൽഹി മുമ്പുണ്ടായ റേക്കോർഡുകൾ തിരുത്തിയത്.

വ്യാഴാഴ്ച ഡൽഹിയുടെ പല ഭാഗങ്ങളിലായി മഴ പെയ്തെങ്കിലും 34.1 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തി. കുറഞ്ഞ താപനില 25.4 ഡിഗ്രി സെൽഷ്യസിലാണ്. സാധാരണയിൽ നിന്ന് 1.5 ഡിഗ്രി താഴെയാണ് ഇതെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും താപനില യഥാക്രമം 34, 26 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നുമാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം.

ജൂൺ ഒന്നിനും ഓഗസ്റ്റ് ഒന്നിനും ഇടയിൽ ഡൽഹിയിൽ 554.6 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ജൂൺ 28 ന് 228.1 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ഇത് 88 വർഷത്തിനിടയിൽ പെയ്ത ജൂൺ മാസത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ മഴയാണ്. 1936 ജൂൺ 28-ന് 235.5 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയതെന്നാണ് കണക്കുകളുള്ളത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top