തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജൂലൈ മുതല്‍ ഡിസംബര്‍ വരെ ബാധകമായ ക്ഷാമബത്തയില്‍ (ഡിഎ) മൂന്ന് ശതമാനം വര്‍ധന. ഡിഎ കണക്കാക്കുന്നതിനുള്ള മാനദണ്ഡമായ ദേശീയ ഉപഭോക്തൃ വിലസൂചികയുടെ വാര്‍ഷിക ശരാശരി 392.83 പോയിന്റില്‍ നിന്ന് 400.92 പോയിന്റായി ഉയര്‍ന്നതിനെത്തുടര്‍ന്നാണിത്. കേന്ദ്ര സര്‍ക്കാര്‍ പുതിയ വര്‍ധനയായ മൂന്ന് ശതമാനം അടുത്ത മാസം പ്രഖ്യാപിച്ചേക്കും.
3 ശതമാനം വര്‍ധനയോടെ, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ആകെ ഡിഎ 53% ആയും സംസ്ഥാന ജീവനക്കാരുടേത് 31% ആയും ഉയരേണ്ടതാണ്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കു കഴിഞ്ഞ ജൂണ്‍ വരെ ബാധകമായ 50% ഡിഎ പൂര്‍ണമായി അനുവദിച്ചിരുന്നു. എന്നാല്‍, സംസ്ഥാന ജീവനക്കാര്‍ക്ക് 2021 ജൂണ്‍ വരെയുള്ള 9% ഡിഎ ആണ് ഇപ്പോഴും ലഭിക്കുന്നത്.
ഇപ്പോഴത്തെ വര്‍ധന ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2021 ജൂലൈ മുതല്‍ ആകെ 7 ഗഡുക്കളായി 22% ഡിഎ കുടിശികയാകുകയാണ്. സാമ്പത്തിക പ്രതിസന്ധി മൂലം ഡിഎ ഉടനെങ്ങും ലഭിക്കാനിടയില്ല. 2021 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ അനുവദിച്ച 2% ഡിഎയുടെ കുടിശികയും നല്‍കിയിട്ടില്ല. ഡിഎ അനുവദിക്കുമെന്നു മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചെങ്കിലും തുടര്‍നടപടികളൊന്നും ആരംഭിച്ചിട്ടില്ല.