വയോധികനെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച 3 യുവതികൾ പൊലീസ് പിടിയിൽ. ഇവരെ സഹായിച്ച പൊലീസുകാരനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അഞ്ചുലക്ഷം രൂപയാണു വയോധികനോട് യുവതികൾ ആവശ്യപ്പെട്ടത്.പുണെയിലാണ് സംഭവം.ജൂലൈ 29നാണു സംഭവം നടന്നത് . സബ് ഇൻസ്പെക്ടറായ കാശിനാഥിന്റെ സഹായത്തോടെ വയോധികനെ ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു യുവതികളുടെ ശ്രമം.
64 കാരനാണു ശനിയാഴ്ച പൊലീസിൽ പരാതി നൽകിയത്. സംഘത്തിലെ ഒരു പെൺകുട്ടി ഇയാളെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി.ഇരുവരും സംസാരിക്കുന്നതിനിടെ മുറിയിലെത്തിയ മറ്റുള്ളവര്‍ വയോധികനെ ഭീഷണിപ്പെടുത്തിയശേഷം ശാരീരികമായി ഉപദ്രവിച്ചു. 5 ലക്ഷം രൂപ നൽകാൻ ആവശ്യപ്പെട്ടു. ബലംപ്രയോഗിച്ച് കാറിൽ കയറ്റി എടിഎമ്മിലെത്തിച്ചു പണം പിൻവലിക്കാൻ ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു.