ഉരുൾപൊട്ടലിൽ തകർന്ന വയനാടിന് സഹായ ഹസ്തവുമായി ഗായിക റിമി ടോമിയും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു ലക്ഷം രൂപയാണ് റിമി ടോമി കൈമാറിയത്. റിമി ടോമി തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി അറിയിച്ചത്. ദുരന്തത്തില്‍ വിട പറഞ്ഞവര്‍ക്ക് റിമി ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു.
‘നമ്മുടെ ഇടയില്‍ നിന്ന് വിട പറഞ്ഞ സഹോദരങ്ങള്‍ക് ആദരാഞ്ജലികള്‍.. അവര്‍ക്കു വേണ്ടി രാപകലില്ലാതെ കഷ്ടപെടണ എല്ലാ രക്ഷാപ്രവര്‍ത്തകര്‍ക്കും നന്ദി. ഇനി ഇത്പോലെ ഒരു ദുരന്തം ഉണ്ടാവല്ലേന്നു പ്രാര്‍ത്ഥിക്കുന്നു..ദുരിതബാധിതര്‍ക് എത്രയും പെട്ടന്ന് ഇതില്‍ നിന്നു അതിജീവിക്കാനും പറ്റട്ടെ’ എന്നാണ് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.