വയനാട് :റഡാർ സിഗ്നൽ ലഭിച്ച് രാത്രി പരിശോധന നടത്തിയ വീട്ടിൽ താമസിച്ചിരുന്ന പടിക്കപ്പറമ്പിൽ മൊയ്തീൻ കുട്ടിയുടെ മൃതദേഹം ലഭിച്ചു.ചാലിയാറിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. ബന്ധുക്കൾ ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു.മൃതദേഹം രാത്രിയിൽത്തന്നെ മേപ്പാടി ജുമാ മസ്ജിദിൽ കബറടക്കി.
വയനാട് മുണ്ടക്കൈയിൽ റഡാർ സിഗ്നൽ ലഭിച്ച സ്ഥലത്ത് നടത്തിയ പരിശോധനയിൽ മനുഷ്യ ജീവന്റെ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല. ഇതേതുടർന്ന് ഇന്നലെ രാത്രി ദൗത്യം അവസാനിപ്പിക്കുകയായിരുന്നു.ഇതിന് പിന്നാലെയാണ് മൃതദേഹം ചാലിയാറിൽ നിന്നും ലഭിച്ചത്.