India

അമിതവേഗത്തില്‍ ഓടിച്ച കാര്‍ ഫ്‌ലൈ ഓവറില്‍ ഇടിച്ച് തല കുത്തനെ താഴോട്ട് മറിഞ്ഞു; 19കാരന്‍ മരിച്ചു

ഹൈദരബാദ്: അമിതവേഗത്തില്‍ ഓടിച്ച കാര്‍ ഡിവൈഡറില്‍ തട്ടി ഫ്‌ലൈ ഓവറില്‍ നിന്ന് തലകുത്തനെ താഴോട്ട് മറിഞ്ഞ് 19 കാരന്‍ മരിച്ചു. ചരന്‍ എന്ന യുവാവാണ് മരിച്ചത്. ഹൈദരബാദിലെ റായ്ദുര്‍ഗം എന്നസ്ഥലത്തു വച്ച് ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.

ഐസിഎഫ്എഐ യൂണിവേഴ്‌സിറ്റിയിലെ ബിബിഎ വിദ്യാര്‍ഥിയാണ് മരിച്ച ചരന്‍. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു. യുവാവ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

ബിഎന്‍ആര്‍ ഹില്‍സില്‍ നിന്നും ഹൈദരബാദിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top