Kerala

‘അന്ന്‌ ആടുകളെ വിറ്റ പണം; ഇന്ന്‌ ചായക്കടയിലെ വരുമാനം’; വയനാടിന്റെ കണ്ണീരൊപ്പാൻ സഹായഹസ്തവുമായി സുബൈദ ഉമ്മ

കൊല്ലം : ദുരന്തത്തിൽ അമർന്ന വയനാടിന്റെ കണ്ണീരൊപ്പാൻ നാടാകെ ഒന്നിക്കുകയാണ്. സിനിമാ താരങ്ങൾ മുതൽ വ്യവസായ പ്രമുഖന്മാരും ഉദ്യോ​ഗസ്ഥരുമടക്കം വയനാടിന് സഹായവുമായി രം​ഗത്തു വന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ, ദുരന്തത്തിൽപ്പെട്ടവരുടെ കണ്ണീരൊപ്പാൻ സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് കൊല്ലം പള്ളിത്തോട്ടം സ്വദേശിനിയായ വയോധിക.

ചായക്കടയിൽ നിന്നും ലഭിച്ച വരുമാനവും പെൻഷൻ തുകയും അടക്കം 10,000 രൂപയാണ് സുബൈദ ഉമ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. 2018-ലെ വെള്ളപൊക്കത്തില്‍ തന്‍റെ ആടുകളെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്​തയാളാണ് സുബൈദ ഉമ്മ. കലക്‌ടറേറ്റിലെത്തി ജില്ലാ കലക്ടർക്ക്‌ സുബൈദ ഉമ്മ നേരിട്ട് തുക കൈമാറുകയായിരുന്നു. ചവറ എംഎല്‍എ സുജിത്ത് വിജയന്‍പിള്ളയാണ് വിവരം ഫെയ്സ്​ബുക്ക് പേജിലൂടെ പങ്കുവച്ചത്.

ചവറ എംഎല്‍എയുടെ ഫെയ്സ്​ബുക്ക് പോസ്​റ്റ്

‘അന്ന്‌ ആടുകളെ വിറ്റ പണം, ഇന്ന്‌ ചായക്കടയിലെ വരുമാനം’

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ തന്റെ ചായക്കടയിൽ നിന്ന്‌ കിട്ടിയ വരുമാനം കൈമാറി പള്ളിത്തോട്ടം സ്വദേശിനി സുബൈദ ഉമ്മ. വയനാട് ഉരുള്‍പ്പൊട്ടലിനെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്കായി 10,000 രൂപയാണ് സുബൈദ ഉമ്മ കൈമാറിയത്. കളക്‌ടറേറ്റിലെത്തി ജില്ലാ കളക്ടർക്ക്‌ നേരിട്ട് തുക കൈമാറുകയായിരുന്നു.

പള്ളിത്തോട്ടം പൊലീസ് സ്റ്റേഷന് സമീപം ചായക്കട നടത്തിയാണ് സുബൈദ ഉമ്മ ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. വെള്ളപ്പൊക്കസമയത്ത് ആടുകളെ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top