കാഞ്ഞിരപ്പള്ളി :കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിക്ക് സമീപം കാള കെട്ടിയിൽ മദ്യവിൽപ്പന നടക്കുന്നു എന്നറിഞ്ഞ് എക്സൈസ് അസി.സബ് ഇൻസ്പെക്ടർ മനോജ് റ്റി.ജെയുടെ നേതൃത്വത്തിൽ പരിശോധനയ്ക്കെത്തിയത്. മദ്യം കിട്ടിയില്ല എങ്കിലും എക്സൈസ് സംശയിച്ച തങ്കപ്പൻ ചേട്ടനെ ചോദ്യം ചെയ്തപ്പോൾ അദ്ദേഹം സമ്മതിച്ചു. എഴുപത്തിരണ്ട് വയസ്സായി മരുന്നു വാങ്ങാൻ പോലും പണമില്ല സഹായിക്കാൻ ആരുമില്ല അതുകൊണ്കുറശ്ശേ മദ്യം വിൽക്കുന്നു എന്ന് പറഞ്ഞു.
ഇത് കണ്ട് കാര്യം മനസ്സിലാക്കിയ മനോജ് കോട്ടയം സ്നേഹക്കൂട് അഭയമന്ദിരം ജോ. സെക്രട്ടറി സാംജി പഴേ പറമ്പിലിനെ ബന്ധപ്പെടുകയും തുടർന്ന് അഭയമന്ദിരം സെക്രട്ടറി അനുരാജ് ബി.കെ യും എത്തി.കാള കെട്ടിയിൽ എത്തിയ സ്നേഹക്കൂട് അഭയമന്ദിരം സെക്രട്ടറി അനുരാജും ജോ. സെക്രട്ടറി സാംജിയും എക്സൈസ് അസി.സബ് ഇൻസ്പെക്ടർ മനോജിൻ്റെ കയ്യിൽ നിന്നും ?നീറ നാക്കുന്നേൽതങ്കപ്പനെ ഏറ്റുവാങ്ങി അഭയ മന്ദിരത്തിലെത്തിച്ചു. കെ.എം സുരേഷ് കുമാർ, സനൽ മോഹൻദാസ്, ഡ്രൈവർ മധു എന്നീ എക്സൈസ് ഉദ്യോഗസ്ഥരും തങ്കച്ചനെ സ്നേഹക്കൂട്ടിലേയ്ക്ക് യാത്ര അയയ് ക്കാൻ എത്തിയിരുന്നു.