അമ്പലപ്പുഴ: യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 9-ാം വാർഡ് കഞ്ഞിപ്പാടം അഞ്ചിൽ വീട്ടിൽ പരേതരായ വർഗീസ് – തങ്കമ്മ ദമ്പതികളുടെ മകൾ സൗമ്യ (40) ആണ് മരിച്ചത്.
വ്യാഴം പകൽ 11 ഓടെ സൗമ്യയുടെ അയൽവാസിയും മാതൃസഹോദരിയുമായ അമ്മിണി, ഇവരെ കാണുന്നില്ലന്ന് സമീപവാസികളെ അറിയിച്ചു. തുടർന്ന് മുറിയുടെ വാതിലിന്റെ പൂട്ട് തകർത്ത് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തിയത്.
വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമോർട്ടം നടത്തി വെള്ളിയാഴ്ച ചെമ്പുന്തറ വ്യാകുലമാതാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. ഭർത്താവ്: സിംസൺ (പട്ടാളക്കാരനാണ്).