തിരുവോണം ബമ്പർ: ആദ്യ ദിനം തന്നെ ഭാഗ്യാന്വേഷികളുടെ തള്ളിക്കയറ്റം.25 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പർ 2024 (BR 99) വിൽപ്പനയുടെ ആദ്യ ദിവസം ഭാഗ്യാന്വേഷികളുടെ തള്ളിക്കയറ്റം.
ഓഗസ്റ്റ് 01 ന് വൈകുന്നേരം 4 മണി വരെ ഉള്ള കണക്കനുസരിച്ചു വിറ്റഴിഞ്ഞത് 6,01,660 ടിക്കറ്റുകൾ.അച്ചടിച്ച 10 ലക്ഷം ടിക്കറ്റുകളിൽ 6 ലക്ഷത്തിലധികം ടിക്കറ്റുകൾ ആദ്യ ദിനം തന്നെ വിറ്റഴിഞ്ഞു.കൂടുതൽ ടിക്കറ്റുകൾ വിപണിയിൽ എത്തിക്കാനുള്ള നടപടികൾ ലോട്ടറി വകുപ്പ് ആരംഭിച്ചു.
തിരുവനന്തപുരം: തിരുവോണം ബമ്പർ (BR 99) വിൽപ്പനയുടെ ആദ്യ ദിവസം ഭാഗ്യാന്വേഷികളുടെ തള്ളിക്കയറ്റം. ഓഗസ്റ്റ് 01 ന് വൈകുന്നേരം 4 മണി വരെയുള്ള കണക്കനുസരിച്ചു വിറ്റഴിഞ്ഞത് 6,01,660 ടിക്കറ്റുകൾ. അച്ചടിച്ച 10 ലക്ഷം ടിക്കറ്റുകളിൽ 6 ലക്ഷത്തിലധികം ടിക്കറ്റുകൾ ആദ്യ ദിനം തന്നെ വിറ്റഴിഞ്ഞു. കൂടുതൽ ടിക്കറ്റുകൾ വിപണിയിൽ എത്തിക്കാനുള്ള നടപടികൾ ലോട്ടറി വകുപ്പ് ആരംഭിച്ചു. 25 കോടി രൂപ ഒന്നാം സമ്മാനമാണ് തിരുവോണം ബമ്പറിന്. കേരളത്തിലിറങ്ങുന്ന ബമ്പർ ലോട്ടറികളിൽ ഏറ്റവും ഉയർന്ന തുക തിരുവോണം ബമ്പറിനാണ്.
500 രൂപയാണ് തിരുവോണം ബമ്പറിന് വില. ഇന്നലെയാണ് (ജൂലൈ 31) ടിക്കറ്റിന്റെ പ്രകാശനം നടന്നത്. നടൻ അർജുൻ അശോകന് ടിക്കറ്റ് നൽകി ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രകാശനം നിർവ്വഹിച്ചു.ഒന്നാം സമ്മാനം 25 കോടി രൂപയും രണ്ടാം സമ്മാനം 20 പേർക്ക് 1 കോടി രൂപ വീതവുമാണ് ലഭിക്കുക. മൂന്നാം സമ്മാനം 50 ലക്ഷം രൂപയാണ്. ഇത് ഓരോ പരമ്പരയ്ക്കും രണ്ടുവീതം ലഭിക്കും. അഥവാ 20 പേർക്ക് 50 ലക്ഷം രൂപ വെച്ച് ലഭിക്കും. ഓരോ പരമ്പരയിലും 10 പേർക്കു വീതം 5 ലക്ഷം രൂപ ലഭിക്കും നാലാം സമ്മാനമായി. അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം 10 പേർക്ക് കിട്ടും. സമാശ്വാസ സമ്മാനമായി 9 പേർക്ക് 5 ലക്ഷം രൂപ വീതം കിട്ടും.
5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങൾ വേറെയുമുണ്ട് ബിആർ 99 ഓണം ബമ്പർ ടിക്കറ്റിൽ. 2022 മുതൽക്കാണ് 25 കോടി രൂപ ഒന്നാം സമ്മാനം നൽകാൻ തുടങ്ങിയത്. തിരുവനന്തപുരം സ്വദേശിയായ അനൂപ് എന്നയാൾക്കാണ് 25 കോടി ആദ്യമായി അടിച്ചത്.
അതെസമയം മൺസൂൺ ബമ്പർ ടിക്കറ്റ് ജൂലൈ 31ന് നറുക്കെടുത്തെങ്കിലും അടിച്ചത് ആർക്കാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഒന്നാം സമ്മാനം 10 കോടി രൂപ MD 769524 എന്ന ടിക്കറ്റ് നമ്പരിനാണ് ലഭിച്ചത്. എറണാകുളം മൂവാറ്റുപുഴ സബ് ഏജന്റ് ശ്യാം ശശി വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.