Kerala

ചാരായം വാറ്റിയ കുറ്റത്തിന് യുവാവിനെ അറസ്റ്റ് ചെയ്തു:കടത്താൻ ഉപയോഗിച്ച ഇലക്ട്രിക് ഓട്ടോയും കസ്റ്റഡിയിൽ

കോട്ടയം : കോട്ടയം എക്സൈസ് സർക്കിൾ ഓഫീസിലെ AEI (g) ആനന്ദരാജ് B യുടെ നേതൃത്വത്തിൽ നടത്തിയ പട്രോളിങ്ങിനിടെ ചാരായം വാറ്റിയതിനും, ചാരായം നിർമ്മിക്കുന്നതിനായി വാഷ് സൂക്ഷിച്ചതുമായ കുറ്റത്തിന്( 5 ലിറ്റർ ചാരായം, 50 ലിറ്റർ വാഷ് ) കോട്ടയം താലൂക്കിൽ പെരുമ്പായിക്കാട് വില്ലേജിൽ പാറമ്പുഴ കരയിൽ തെക്കേടങ്ങട്ട് വീട്ടിൽ കൃഷ്ണൻ മകൻ കെ.ബാലകൃഷ്ണൻ (65/24)എന്നയാൾക്കെതിരെ കേസ് എടുത്തിട്ടുള്ളതാണ്..

5 ലിറ്റർ ചാരായവും , 50 ലിറ്റർ വാഷും, ചാരായം വിറ്റ വകയിൽ ലഭിച്ച 580/-രൂപ തൊണ്ടി മണിയായും,  തൊണ്ടിവകകൾ കടത്തി കൊണ്ട് പോകാൻ ഉപയോഗിച്ച KL-05-AX- 8180 ഇലക്ട്രിക് ഓട്ടോറിക്ഷയും കണ്ടുകെട്ടി . തുടർന്ന് തൊണ്ടി വകകളും കേസ് രേഖകളും പ്രതിയെയും ഏറ്റുമാനൂർ റേഞ്ച് ഓഫീസിൽ ഹാജരാക്കി.പാർട്ടിയിൽ AEl (g) കണ്ണൻ .സി. CEO മാരായ എസ്. സുരേഷ്, ജോസഫ് കെ. ജി എന്നിവർ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top