Kerala

220 പ്രവൃത്തി ദിനം സർക്കാർ ഉത്തരവും വിദ്യാഭ്യാസ കലണ്ടർ പരിഷ്കരണവും ഹൈക്കോടതി റദ്ദാക്കി:കേസ് നൽകിയത് കേരള കോൺഗ്രസ് അധ്യാപക സംഘടനയായ കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട്

220 പ്രവൃത്തി ദിനം സർക്കാർ ഉത്തരവും വിദ്യാഭ്യാസ കലണ്ടർ പരിഷ്കരണവും ഹൈക്കോടതി റദ്ദാക്കി കോട്ടയം :-2024 ജൂൺ മൂന്നാം തീയതി 220 പ്രവൃത്തി ദിനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് പൊതു വിദ്യാഭ്യാസ ഡയറക്ടർ പ്രസിദ്ധീകരിച്ച സ്കൂൾ കലണ്ടർ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി റദ്ദാക്കി. ഇതുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ് അധ്യാപക സംഘടനയായ കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് ടോബിൻ കെ അലക്സ് ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് പെറ്റീഷൻ ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി .

പൊതു ചർച്ചയ്ക്ക് വിധേയമാകാതെ പ്രസിദ്ധീകരിച്ച വിദ്യാഭ്യാസ കലണ്ടറും ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവും ഹൈക്കോടതി നിരുപാധികം റദ്ദാക്കുകയായിരുന്നു. ആകെയുള്ള 30 ശനിയാഴ്ചകളിൽ 25 ശനിയാഴ്ചകളും പ്രവൃത്തിദിനമാക്കി 220 സാദ്ധ്യായ ദിനങ്ങൾ ഉൾക്കൊള്ളുന്ന വിദ്യാഭ്യാസ കലണ്ടറാണ് പ്രസിദ്ധീകരിച്ചിരുന്നത്.. ഇത് അധ്യാപകരുടെയും വിദ്യാർഥികളുടെയും അവകാശത്തിൻമേലുള്ള കടന്നുകയറ്റമായതിനാൽ ഈ തീരുമാനത്തിൽ നിന്നും വിദ്യാഭ്യാസ വകുപ്പ് പിന്മാറാൻ തയ്യാറാകണമെന്നും പഞ്ചദിന സാദ്ധ്യായ ദിനങ്ങൾ അധ്യാപകരുടെ അവകാശമാണെന്നും ശനിയാഴ്ചകൾ വരും ദിവസങ്ങളിലേക്കുള്ള പാഠഭാഗങ്ങൾ ഒരുങ്ങാനുള്ള സമയമാണെന്നും ഈ ദിനങ്ങൾ വർക്കിംഗ് ഡേ ആക്കുന്നത് കേരളത്തിലെ സ്കൂൾ തല വിദ്യാഭ്യാസ നിലവാരത്തെ പ്രതികൂലമായി ബാധിക്കുമെന്നും കെ എസ് എസ് ടി എഫ് കോടതിയിൽ വാദിച്ചു.

അതേപോലെ തുടർച്ചയായ ആറ് ദിവസ ക്ലാസുകൾ കുട്ടികൾക്ക് മാനസിക സമ്മർദ്ദത്തിന് കാരണമാവുകയും ചെയ്യും. കുട്ടികൾക്ക് ആഴ്ചയിൽ അഞ്ചുദിവസ ക്ലാസുകൾക്ക് ശേഷം വരുന്ന ശനിയാഴ്ചകൾ എക്സ്ട്രാ കരിക്കുലർ ദിനമാണ്.NCC,NSS,സ്കൗട്ട്& ഗൈഡ്,എൽ.എസ്. എസ്, യു.എസ്.എസ് പരിശീലനം, എസ്പിസി പരേഡ് എന്നിവ നടത്തുന്നതും ഈ ദിവസങ്ങളിലാണ്.പത്താം ക്ലാസിലെ കുട്ടികൾക്ക് പ്രത്യേക സ്പെഷ്യൽ ക്ലാസുകളും കലാ-കായിക പ്രവർത്തിപരിചയ മേളകൾക്ക് പരിശീലനം നൽകുന്നതും ശനിയാഴ്ച ദിവസങ്ങളിലാണ്. ഇത്തരത്തിൽ 220 പ്രവർത്തി ദിനങ്ങൾ വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധവും അധ്യാപക സംഘടനകൾ സമരത്തിലൂടെ നേടിയെടുത്ത പഞ്ചദിന സാദ്ധ്യായ ദിവസങ്ങൾ എന്ന അവകാശത്തിൻ മേലുള്ള കടന്നുകയറ്റ മാണെന്നും സംഘടന കോടതിയെ ബോധ്യപ്പെടുത്തി.

ആയതിനാൽ വികസിത രാജ്യങ്ങളിലെ പോലെ വരും തലമുറയിലെ പ്രബുദ്ധരായ പൗരന്മാരെ വാർത്തെടുക്കുവാൻ ആഴ്ചയിൽ അഞ്ചു ദിവസം മാത്രമേ സ്കൂൾ പ്രവർത്തിക്കാവൂ.ഇതാണ് വരും തലമുറയിലെ പൗരന്മാരാകുന്ന കുട്ടികളുടെ മാനസിക ശാരീരിക കായിക ആരോഗ്യ കാര്യങ്ങളിൽ ഏറ്റവും യോജിച്ച കാര്യം എന്ന് മനസ്സിലാക്കി സർക്കാർ 220 പ്രവർത്തി ദിനങ്ങൾ എന്ന തീരുമാനത്തിൽ നിന്നും പിന്തിരിയുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്നും സംഘടന കോടതിയിൽ ആവശ്യപ്പെട്ടു. ഹർജിക്കാരന് വേണ്ടി മുതിർന്ന അഭിഭാഷകൻ അഡ്വ സിറിയക് കുര്യൻ ഹാജരായി.കോടതിവിധി കെഎസ്എസ്ടിഎഫ് സംസ്ഥാന കമ്മിറ്റി സ്വാഗതം ചെയ്തു സംസ്ഥാന പ്രസിഡണ്ട് ടോബിൻ കെ അലക്സ്, സംസ്ഥാന ജനറൽ സെക്രട്ടറി ജിമ്മി മറ്റത്തിപ്പാറ, ട്രഷറർ പോരുവഴി ബാലചന്ദ്രൻ, റോയ് മുരുക്കോലി, കെ ജെ മെജോമാസ്റ്റർ, റെനി മാസ്റ്റർ കരിമാലത്ത്, ഡോ.നോയൽ മാത്യൂസ് എന്നിവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top