ഷിംല: ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ 19 പേരെ കാണാതായി. ഷിംല ജില്ലയിലെ രാംപുരയ്ക്ക് സമീപം സമജ് ഖാഡിലാണ് മേഘവിസ്‌ഫോടനമുണ്ടായത്. എസ്ഡിആര്‍എഫ് സംഘം സ്ഥലത്തെത്തി തിരച്ചില്‍ തുടരുകയാണ്.
മാണ്ഡിയിലെ താല്‍തുഖോഡ് പധാര്‍ സബ് ഡിവിഷനിലും മേഘവിസ്‌ഫോടനം ഉണ്ടായിട്ടുണ്ട്. ഇവിടെ ഒഴുക്കില്‍പ്പെട്ട് 9 പേരെ കാണാതായി. ഒരാളുടെ മൃതദേഹം ലഭിച്ചതായി മാണ്ഡി ഡെപ്യൂട്ടി കമ്മീഷണര്‍ അപൂര്‍വ് ദേവ്ഗണ്‍ അറിയിച്ചു.