ഹിമാചല്‍: ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയിലെ തോഷ് നല്ലയില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് മിന്നല്‍പ്രളയം. പ്രളയത്തില്‍ ഒരു നടപ്പാലവും മദ്യശാലയും ഉള്‍പ്പെടെ മൂന്ന് താല്‍ക്കാലിക ഷെഡുകള്‍ ഒലിച്ചുപോയി.മണികരനിലെ തോഷ് മേഖിയില് പുലര്‍ച്ചെയാണ് സംഭവം.
എന്നാല്‍ പെട്ടെന്നുണ്ടായ പ്രശയത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും കുളു ടോറുള്‍ ഡെപ്യൂട്ടി കമ്മീഷണര്‍ എസ് രവീഷ് പറഞ്ഞു.നദിക്കരയില്‍ നിന്ന് ജനങ്ങര്‍ താത്കാലികമായി മാറി താമസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഴക്കാലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുമെന്നും മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.