വയനാട്ടിലേക്കുള്ള യാത്രക്കിടെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ വാഹനം അപകടത്തില്‍പ്പെട്ടു.
മഞ്ചേരിയില്‍ വച്ചാണ് അപകടം ഉണ്ടായത്. മന്ത്രിയുടെ ഔദ്യോഗിക വാഹനം സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. മന്ത്രിക്ക് നേരിയ പരിക്കേറ്റു.
മന്ത്രിയെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വയനാട്ടിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായിട്ടായിരുന്നു മന്ത്രി യാത്ര.