India

വയനാട് വിഷയം മറ്റ് അജണ്ടകൾ മാറ്റി വച്ച് ചർച്ചയ്ക്ക് എടുക്കാത്തതിൽ ജോസ് കെ മാണി സഭയിൽ രോഷം കൊണ്ടു

 

ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ രാജ്യസഭയുടെ അജണ്ട മാറ്റിവച്ച് ചർച്ച ചെയ്യണമെന്ന ആവശ്യം രാജ്യസഭാ അധ്യക്ഷൻ അംഗീകരിക്കാത്തതിനെ തുടർന്ന് ജോസ് കെ. മാണി എം.പി. പൊട്ടിത്തെറിച്ചു. പിന്നിട് സഹായിക്കണമെന്ന് കൈക്കൂപ്പി അപേക്ഷിച്ചു.

500 ലധികം കുടുംബങ്ങൾ നിരാലംബരും നിരാശ്രയരുമായി നിൽക്കുമ്പോൾ കേന്ദ്ര സർക്കാർ യാതൊരു ഗൗരവവും കാണിക്കുന്നില്ലെന്ന് ജോസ് കെ. മാണി രാജ്യസഭയിൽ പറഞ്ഞു.

വയനാടിനെ കൈവിടരുതെന്ന് ജോസ് കെ മാണി കൈക്കുപ്പി അപേക്ഷിച്ചു. ആരുമില്ലാത്തവർക്ക് വേണ്ടിയാണ് താൻ സംസാരിക്കുന്നത്. ഒരു രാത്രി കൊണ്ട് ഒരായുസാണ് അവസാനിച്ചത്. പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവർ അപ്രത്യക്ഷരായി. മനസിൽ കരുണ വറ്റാത്തവർക്കൊന്നും വയനാട്ടിലെ കാഴ്ചകൾ കാണാൻ കഴിയുന്നില്ല. കൈയും മെയ്യും മറന്ന് കേരളത്തിനൊപ്പം നിൽക്കേണ്ട കേന്ദ്ര സർക്കാർ പുലർത്തുന്ന മൗനം കുറ്റകരമാണെന്നും കൈക്കൂപ്പി കൊണ്ട് രാജ്യസഭയിൽ പറഞ്ഞു.

കേരളത്തിൽ നിന്നും വിജയിച്ചു പോയ എം പി മാരിൽ ഇപ്പോൾ ശബ്ദിക്കുന്നത് ഷാഫി പറമ്പിലും;പ്രേമചന്ദ്രനും;ഫ്രാൻസിസ് ജോർജുമാണ്.എന്നാൽ രാജിതസഭയിൽ ജോൺ ബ്രിട്ടാസും ;ജോസ് കെ മാണിയും കേരളത്തിന് വേണ്ടി വാദിക്കുന്നുണ്ട്.കഴിഞ്ഞ ദിവസം ആലത്തൂർ എം പി കെ രാധാകൃഷ്ണൻ മലയാളത്തിൽ സംസാരിച്ചും നിലവാരം മനസിലാക്കി കൊടുത്തു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top