കോട്ടയം: വയനാട് ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട സഹോദരന്മാരെ സഹായിക്കാൻ ഗുരുധർമ്മ പ്രചാരണ സഭാ പ്രവർത്തകർ സജീവമായി രംഗത്തിറങ്ങണമെന്ന് സഭാ ചീഫ് കോ-ഓർഡിനേറ്റർ സത്യൻ പന്തത്തല അഭ്യർത്ഥിച്ചു.
ഭക്ഷണപദാർത്ഥങ്ങൾ, വസ്ത്രങ്ങൾ , ധനസഹായം എന്നിവ എത്തിച്ചു കൊടുക്കാൻ സഭാ പ്രവർത്തകർ സന്നദ്ധരാകണം. സഭയുടെ വയനാട് ജില്ലാ പ്രസിഡൻ്റ് ജയരാജ് പുൽപ്പള്ളി (9447934036) സെക്രട്ടറി സുരേഷ് ബാബു (9446469944) എന്നിവരുടെ നേതൃത്വത്തിൽ മാതൃ – യുവജന സഭാ പ്രവർത്തകർ കർമ്മനിരതരായി ദുരിതബാധിത പ്രദേശത്തുണ്ട്. മറ്റ് ജില്ലകളിൽ നിന്നുള്ള പ്രവർത്തകർ ഇവരുമായി ബന്ധപ്പെടണമെന്ന് ചീഫ് കോ-ഓർഡിനേറ്റർ അറിയിച്ചു