അരുവിത്തുറ: കാലാലയ ജീവിതം ബുദ്ധിപരമായി ആസ്വദിക്കാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്ന് സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ നിഷാ ജോസ് കെ മാണി പറഞ്ഞു. ബുദ്ധിപരമായ തിരഞ്ഞെടുപ്പുകൾ നടത്താനുള്ള നിർണ്ണായ കാലഘട്ടമാണിതെന്നും ആരോഗ്യകരമായ സൗഹൃദങ്ങൾ കലാലയങ്ങളിൽ സൃഷ്ടിക്കപ്പടണമെന്നും നിഷാ ജോസ് കെ മാണി പറഞ്ഞു.
അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ വനിതാ സെൽ ദക്ഷയുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അവർ. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട്, കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ,
ദക്ഷാ വിമൻ സെൽ കോഡിനേറ്റർ തേജി ജോർജ് വിദ്യാർത്ഥിനി പ്രതിനിധികളായ ജീവാ മരിയാ സെബാസ്റ്റ്യൻ, ആരാധനാ കെ എന്നിവർ സംസാരിച്ചു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം നിഷാ ജോസ് കെ മാണിയുടെ നേതൃത്വത്തിൽ വനിതാ ശാക്തീകരണ ക്ലാസ്സും സംഘടിപ്പിച്ചു.