കല്‍പ്പറ്റ: വയനാട്ടിലെ മേപ്പാടി, മുണ്ടക്കെ ചൂരല്‍മല എന്നിവിടങ്ങളിലെ സമീപപ്രദേശങ്ങളിലെല്ലാം പുലര്‍ച്ചെ നിര്‍ത്താതെ മുഴങ്ങിയ ഫോണ്കോളുകളെല്ലാം സഹായം തേടിക്കൊണ്ടുള്ള നിലവിളികളായിരുന്നു.
ഉറക്കത്തിനിടെ നിനച്ചിരിക്കാതെ മരണദൂതുമായി കുതിച്ചെത്തിയ മലവെള്ളത്തില്‍പ്പെട്ട ആളുകള്‍ മൊബൈല്‍ ഫോണുകളില്‍ കണ്ണില്‍ക്കണ്ട നമ്പറുകളിലെല്ലാം സഹായം തേടി വിളിക്കുകയായിരുന്നു.