ആലപ്പുഴ :രാഷ്ട്രീയ സാമൂഹിക രംഗത്തെ മികച്ച സംഭാവനകൾ നല്കുന്ന വ്യക്തികൾക്കായി പി ടി ചാക്കോ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡിന് സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ അർഹനായി.
50001രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് അടുത്ത മാസം ആലപ്പുഴ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളുകളിൽ വച്ച് നടക്കുന്ന ചടങ്ങിൽ മന്ത്രിക്ക് സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.